Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightകെ. ജയകുമാറിന്...

കെ. ജയകുമാറിന് കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം

text_fields
bookmark_border
K Jayakumar
cancel

ന്യൂഡൽഹി: മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാറിന് കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം. ജയകുമാറിന്റെ കവിത സമാഹാരമായ പിങ്ഗള കേശിനി എന്ന കവിത സമാഹാരത്തിനാണ് പുരസ്കാരം. 2024​ലെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.21 ഭാഷകളിലെ പുസ്തകങ്ങൾക്കാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. എട്ടു കവിതാസമാഹാരങ്ങൾക്ക് പുരസ്കാരം ലഭിച്ചു. മലയാളത്തിലാണ് ജയകുമാറിന്റെ പുസ്തകത്തിന് പുരസ്കാരം ലഭിച്ചത്.

കവി, ഗാനരചയിതാവ്, വിവര്‍ത്തകന്‍, ചിത്രകാരന്‍, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ പ്രശസ്തനാണ് കെ. ജയകുമാര്‍. ചലച്ചിത്രസംവിധായകനായ എം. കൃഷ്ണന്‍ നായരുടെയും സുലോചനയുടെയും മകനായി 1952 ഒക്ടോബര്‍ ആറിന് തിരുവനന്തപുരത്താണ് ഇദ്ദേഹം ജനിച്ചത്. കേരള സര്‍വകലാശാലയില്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ജയകുമാര്‍ 1978ല്‍ ഐ.എ.എസ്. നേടി. കോഴിക്കോട് ജില്ലാ കലക്ടര്‍, വിനോദസഞ്ചാര വകുപ്പ് ഡയറക്ടര്‍, വിനോദസഞ്ചാര വകുപ്പ് സെക്രട്ടറി, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി, വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എന്നീ തസ്തികകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2012 മാര്‍ച്ച് 31ന് സംസ്ഥാനത്തെ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു. അതിന് മുമ്പ് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള അഡീഷനല്‍ ചീഫ് സെക്രട്ടറിയായിരുന്നു. 2012 ഒക്ടോബര്‍ 31 ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്നു വിരമിച്ചു. 2012 നവംബര്‍ 1നു തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസർവകലാശാലയുടെ വൈസ് ചാന്‍സലറായി സ്ഥാനമേറ്റു.

കവിതാസമാഹാരങ്ങള്‍, വിവര്‍ത്തനങ്ങള്‍, ജീവചരിത്രം,ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി ഇരുപതോളം കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അര്‍ദ്ധവൃത്തങ്ങള്‍, രാത്രിയുടെ സാദ്ധ്യതകള്‍ തുടങ്ങി അഞ്ച് കവിതാസമാഹാരങ്ങള്‍ മലയാളത്തിലും രണ്ടെണ്ണം ഇംഗ്ലീഷിലും പ്രസിദ്ധീകരിച്ചു. ടാഗോറിaന്റെ ഗീതാഞ്ജലിയും ഖലീല്‍ ജിബ്രാന്റെ പ്രവാചകനുമടക്കം പല പ്രശസ്തകൃതികളും പരിഭാഷപെടുത്തിയിട്ടുണ്ട്. വര്‍ണച്ചിറകുകള്‍ എന്ന കുട്ടികളുടെ സിനിമ രചിച്ചു സംവിധാനം ചെയ്തു.80 തില്‍ പരം മലയാള സിനിമകള്‍ക്കു ഗാനരചന നിര്‍വഹിച്ചു. ഒരു ചിത്രകാരന്‍ കൂടിയായ ഇദ്ദേഹം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ചിത്രപ്രദര്‍ശനങ്ങളും നടത്തിയിട്ടുണ്ട്. മീരയാണു ഭാര്യ. മക്കള്‍: ആനന്ദ്, അശ്വതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K JayakumarKendra Sahitya Akademi Award
News Summary - Sahitya Akademi Award to K Jayakumar
Next Story