പ്രിയ എ.എസിനും ഗണേഷ് പുത്തൂരിനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
text_fieldsന്യൂഡൽഹി: കേന്ദ്ര സാഹിത്യ അക്കാദമി ബാല, യുവ സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മലയാളത്തില്‍നിന്ന് പ്രിയ എ.എസാണ് ബാലസാഹിത്യ പുരസ്കാരത്തിന് അർഹയായത്. ‘പെരുമഴയത്തെ കുഞ്ഞിതളുകള്‍’എന്ന നോവലാണ് പുരസ്കാരം നേടിക്കൊടുത്തത്.
ഗണേഷ് പുത്തൂരിനാണ് യുവ പുരസ്കാരം. ‘അച്ഛന്‍റെ അലമാര’എന്ന കവിത സമാഹാരമാണ് ഗണേഷ് പുത്തൂരിനെ പുരസ്കാരത്തിന് അർഹനാക്കിയത്.
ഓരോ ഭാഷയിലും മൂന്നു പേരടങ്ങിയ ജൂറി പാനലാണ് പുരസ്കാരത്തിന് അര്‍ഹരായവരെ തിരഞ്ഞെടുത്തത്. ബാലസാഹിത്യ പുരസ്കാരത്തിൽ ഡോ. പോള്‍ മണലില്‍, ബി.എസ്. രാജീവ്, മുണ്ടൂര്‍ സേതുമാധവന്‍ എന്നിവരും യുവ പുരസ്കാരത്തിന് ഡോ. എം.എൻ. വിനയകുമാർ, ഡോ. ഗീത പുതുശ്ശേരി, ഡോ. നെടുമുടി ഹരികുമാർ എന്നിവരും അടങ്ങുന്നതാണ് മലയാളം വിഭാഗത്തിൽനിന്നുള്ള ജൂറി.
50,000 രൂപയും ഫലകവും അടങ്ങിയ പുരസ്കാരം പിന്നീട് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് സാഹിത്യ അക്കാദമി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.