സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ പ്രാതിനിധ്യം: ഇടതുമുന്നണിയിൽ മുറുമുറുപ്പ്
text_fieldsതൃശൂർ: കേരള സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ പ്രാതിനിധ്യം സംബന്ധിച്ച് ഇടതുമുന്നണിയിൽ മുറുമുറുപ്പ്. സി.പി.എം സാംസ്കാരിക സംഘടന പുരോഗമന കലാസാഹിത്യ സംഘം (പു.ക.സ), സി.പി.ഐ സാംസ്കാരിക സംഘടന യുവ കലാസാഹിതി എന്നിവക്ക് പുറമെ ജനതാദൾ ഉൾപ്പെടെയുള്ള ഘടകകക്ഷികൾക്കകത്തും അതൃപ്തി സ്വരങ്ങൾ ഉയർന്നിട്ടുണ്ട്.
പു.ക.സക്ക് പ്രാതിനിധ്യം കുറഞ്ഞതായാണ് പരാതി. വൈസ് പ്രസിഡന്റായി അശോകൻ ചരുവിൽ ഉണ്ടെങ്കിലും രാവുണ്ണി ഒഴിച്ച് മറ്റു സജീവ പ്രവർത്തകരൊന്നും കൗൺസിലിൽ ഇടംപിടിച്ചില്ല. ട്രാൻസ്ജെൻഡർ പരിഗണന ലഭിച്ച വിജയ രാജമല്ലിക പു.ക.സ സംസ്ഥാന കമ്മിറ്റി അംഗമാണെങ്കിലും സംഘടനയിൽ സജീവമല്ല. ആലങ്കോട് ലീലാകൃഷ്ണനൊഴികെ സജീവ പ്രവർത്തകർ ഉൾപ്പെടാത്തതിൽ യുവകലാ സാഹിതിക്കും മുറുമുറുപ്പുണ്ട്.
അതേസമയം, കേരള സാഹിത്യ അക്കാദമി ജനറൽ കൗൺസിലിൽ ട്രാൻസ്ജെൻഡർ പ്രാതിനിധ്യം കൊണ്ടുവന്നത് ചരിത്രമായി. ട്രാൻസ്ജെൻഡർ എഴുത്തുകാരി വിജയരാജ മല്ലികയാണ് ജനറൽ കൗൺസിലിൽ ഇടംപിടിച്ചത്. ഗോത്ര കവിയായ സുകുമാരൻ ചാലിഗദ്ദയും കൗൺസിലിൽ ഇടം പിടിച്ചിട്ടുണ്ട്.
അരികുവത്കരിക്കപ്പെട്ടവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളിൽ അഭിനന്ദന പ്രവാഹം ഉയരുകയാണ്.
സംസ്ഥാനത്ത് ആദ്യമായാണ് ട്രാൻസ്ജെൻഡർ സാംസ്കാരിക വകുപ്പ് അക്കാദമിയിലെത്തുന്നത്. 'മല്ലിക വസന്തം' എന്ന ആത്മകഥക്ക് ഉൾപ്പെടെ രണ്ടുതവണ സംസ്ഥാന അവാർഡുകൾ നേടിയിട്ടുണ്ട് വിജയരാജ മല്ലിക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.