കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാര നിറവിൽ തൃശൂർ ജില്ല
text_fields1. സദനം കൃഷ്ണൻകുട്ടി, 2. മങ്ങാട് നടേശൻ, 3. സി.എൽ. ജോസ്, 4. കലാമണ്ഡലം പ്രഭാകരൻ, 5. പെരുവനം കുട്ടൻമാരാർ,
6. നിർമല പണിക്കർ
തൃശൂർ: കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ആദരമേറ്റുവാങ്ങി ജില്ലയിലെ ഗുരുരത്നങ്ങൾ. കഥകളി ആചാര്യൻ സദനം കൃഷ്ണൻകുട്ടി, നാടാകാചാര്യൻ സി.എൽ. ജോസ്, സംഗീതാചാര്യൻ മങ്ങാട് നടേശൻ, മേളാചാര്യൻ പെരുവനം കുട്ടൻമാരാർ, തുള്ളൽ ആചാര്യനും കലാമണ്ഡലം ഭരണസമിതി അംഗവുമായ കലാമണ്ഡലം പ്രഭാകരൻ, മോഹിനിയാട്ടം നർത്തകി നിർമല പണിക്കർ എന്നിവരാണ് സംഗീത നാടക അക്കാദമിയുടെ ഫെലോഷിപ്പും പുരസ്കാരങ്ങളും ഏറ്റുവാങ്ങിയത്.
കഥകളി ആചാര്യൻ സദനം കൃഷ്ണൻകുട്ടി ഫെലോഷിപ് കരസ്ഥമാക്കി. സി.എൽ. ജോസ്, പെരുവനം കുട്ടൻമാരാർ, മങ്ങാട് നടേശൻ, കലാമണ്ഡലം പ്രഭാകരൻ, നിർമല പണിക്കർ എന്നിവർക്കാണ് അവാർഡുകൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.