സാഹിത്യ അക്കാദമി വിവാദത്തിൽ ബൈബിളിനെ സൂചിപ്പിച്ച് പ്രതികരണവുമായി സച്ചിദാനന്ദൻ
text_fieldsസാഹിത്യ അക്കാദമി വിവാദത്തിൽ വീണ്ടും പ്രതികരണവുമായി അക്കാദമി പ്രസിഡൻറ് കെ. സച്ചിദാനന്ദൻ. ഫേസ് ബുക്ക് പേജിലൂടെയാണ് പുതിയ പ്രതികരണം. മറ്റുള്ളവരുടെ തെറ്റുകൾ, അഥവാ തെറ്റുകൾ എന്ന് വിലയിരുത്തപ്പെടുന്നവ ഏറ്റെടുത്ത് കുരിശിൽ ഏറുക ഒരു മഹത്പ്രവൃത്തിയാണെന്ന് സച്ചിദാനന്ദൻ പറയുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഈ വിഷയത്തിൽ ഇനി പ്രതികരണമില്ലെന്ന് പറഞ്ഞ സച്ചിദാനന്ദൻ വീണ്ടും പ്രതികരിച്ചത്, ചർച്ചയാവുകയാണ്.
ഫേസ് ബുക്ക് കുറിപ്പ് പൂർണരൂപത്തിൽ
മറ്റുള്ളവരുടെ തെറ്റുകൾ, അഥവാ തെറ്റുകൾ എന്ന് വിലയിരുത്തപ്പെടുന്നവ ഏറ്റെടുത്ത് കുരിശിൽ ഏറുക ഒരു മഹത്പ്രവൃത്തിയാണ്. നിയമം യാന്ത്രികമായി അനുസരിച്ച ഒരു പാവം ഓഫീസ് ജീവനക്കാരിയുടെതായാലും, പ്രശസ്തനായ ഒരു പാട്ടെഴുത്തുകാരനോട് ഒരു ഗാനം ഒരു ഉദ്യോഗസ്ഥൻ വഴി ആവശ്യപ്പെടുകയും അത് സകാരണം തിരസ്കരിക്കുകയും ചെയ്ത ഒരു ഉദ്യോഗസ്ഥ യുടേതായാലും. ഞാൻ തികഞ്ഞ നിസ്സംഗതയോടെ എനിക്ക് പങ്കില്ലാത്ത ഈ പ്രവൃത്തികളുടെ കുരിശ് ഏറ്റെടുക്കുന്നു. സെൻ ബുദ്ധിസം എന്നെ പഠിപ്പിച്ചത് അതാണ്, ബൈബിളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.