സത്യജിത് റേ ചരമവാർഷികം; ലോക പുസ്തക ദിനത്തിൽ നിങ്ങൾ വായിക്കേണ്ട സത്യജിത് റേയുടെ ഏറ്റവും മികച്ച പുസ്തകങ്ങൾ
text_fieldsഇന്ത്യൻ സിനിമ കണ്ട ഏറ്റവും പ്രതിഭാശാലിയായ സംവിധായകനായിരുന്നു സത്യജിത് റേ. കാമ്പുള്ള ചലച്ചിത്രകാരനിലേക്ക് ഉയർന്ന സത്യജിത് റേയുടെ ചരമവാർഷികമാണ് ഇന്ന്. ചലച്ചിത്രങ്ങൾ, ഡോക്യുമെന്ററികൾ, ഹ്രസ്വചിത്രങ്ങൾ എന്നിവ ഉൾപ്പെടെ 37 ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു. ആദ്യചിത്രമായ പഥേർ പാഞ്ചാലി (1955) നിരവധി അന്താരാഷ്ട്രപുരസ്കാരങ്ങളാണ് നേടിയത്. 1944 -ൽ ബിഭൂതി ഭൂഷൺ ബന്ദോപാദ്ധ്യായയുടെ പഥേർ പാഞ്ചാലി എന്ന നോവൽ പ്രസിദ്ധപ്പെടുത്താൻ തീരുമാനിക്കുന്നത്. അന്നുവരെ ബംഗാളി സാഹിത്യം കാര്യമായി വായിച്ചിട്ടില്ലാത്ത റേ പുസ്തകത്തിന്റെ കവർ ഡിസൈൻ ചെയ്യാൻ വേണ്ടി മാത്രമാണ് ആ പുസ്തകം വായിച്ചുതുടങ്ങിയത്. പിന്നീട് സത്യജിത് റേയുടെ മാസ്റ്റർപീസായി പഥേർ പാഞ്ചാലി മാറി.
ലോക പുസ്തക ദിനത്തിൽ സത്യജിത് റേയുടെ ചില പുസ്തകങ്ങൾ പരിചയപ്പെടാം
1. ഇൻഡിഗോ
സത്യജിത് റേയുടെ ഏറ്റവും മികച്ച പുസ്തകങ്ങളിൽ ഒന്നാണ് 'ഇൻഡിഗോ' എന്ന പേരിലുള്ള ചെറുകഥാ സമാഹാരം.
വ്യത്യസ്തമായ കഥാസന്ദർഭങ്ങൾ, അമാനുഷിക തീമുകൾ എന്നിവയൊക്കെയാണ് ഇൻഡിഗോയെ എക്കാലവും വേറിട്ട് നിർത്തുന്നത്. തീർത്തും സമാനതകളില്ലാത്ത അവതരണമാണ് ഈ കഥകളുടെ പ്രത്യേകത.
2. ബോങ്കുബാബർ ബോന്ധു
സത്യജിത് റേ എഴുതിയ ഒരു സയൻസ് ഫിക്ഷൻ ചെറുകഥയാണ് ബോങ്കുബാബർ ബോന്ധു. ബംഗാളി സാഹിത്യത്തിൽ സയൻസ് ഫിക്ഷനെ പ്രശസ്തമാക്കിയ കഥകളിൽ ഒന്നാണിത്. മിസ്റ്റർ ആംഗ് എന്ന അന്യഗ്രഹജീവിയെക്കുറിച്ചുള്ള ഈ കഥ ആ കാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു. കാരണം
അക്കാലത്ത് അന്യഗ്രഹജീവികളെ മനുഷ്യർ ശത്രുവായിട്ടാണ് കണക്കാക്കിയിരുന്നത്. ആ ചിന്തകൾക്കാണ് സത്യജിത് റേ കടിഞ്ഞാണിട്ടത്.
3. ഫെലൂദ സമഗ്ര
സത്യജിത് റേയുടെ ഡിറ്റക്ടീവ് കഥയാണ് ഫെലൂദ സമഗ്ര. ഫെലൂദ എന്ന സാങ്കൽപ്പിക ഡിറ്റക്ടീവിനെ അവതരിപ്പിക്കുന്ന ഡിറ്റക്ടീവ് ഫിക്ഷൻ കഥകളുടെ ഒരു ശേഖരമാണ് ഈ പുസ്തകം. തന്റെ നിരീക്ഷണ കഴിവുകൾ ഉപയോഗിച്ച് കുറ്റകൃത്യങ്ങൾ പരിഹരിക്കുന്ന ഒരു ബംഗാളി ഡിറ്റക്ടീവാണ് ഫെലൂദ.1965-ൽ ബംഗാളി കുട്ടികളുടെ മാസികയായ സന്ദേശിലൂടെയാണ് ഫെലുദയെ കുറിച്ച് പുറംലോകം അറിയുന്നത്. 35 ഫെലൂദ കഥകളാണ് സത്യജിത് റേ എഴുതിയിട്ടുള്ളത്. ഈ നോവലുകൾ ബംഗാളിൽ വളരെ ജനപ്രീതി ആർജിച്ചവയാണ്. കുറ്റകൃത്യങ്ങളും സസ്പെൻസും നിറഞ്ഞ ഫെലൂദയുടെ പല കഥകളും ബംഗാളിൽ സിനിമയായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.