ഡോ. സി.ജി. കൃഷ്ണദാസ് നായർക്ക് ശാസ്ത്ര-സാങ്കേതിക മെറിറ്റ് അവാർഡ്
text_fieldsതിരുവല്ല: ശാസ്ത്ര-സാങ്കേതിക മേഖലയിൽ ദേശീയ-അന്തർദേശീയ മികവ് തെളിയിച്ചിട്ടുള്ളവർക്ക് മാർത്തോമ സഭയുടെ ആഭിമുഖ്യത്തിലുള്ള 15ാമത് മേല്പാടം ആറ്റുമാലിൽ ജോർജ്കുട്ടി മെറിറ്റ് അവാർഡ് ഇന്ത്യൻ എയ്റോസേപ്സ് ടെക്നോളജീസ് ആൻഡ് ഇൻഡസ്ട്രീസ് സൊസൈറ്റിയുടെ പ്രസിഡന്റും ഹിന്ദുസ്ഥാൻ ഏയ്റോനോട്ടിക്സ് ലിമിറ്റഡിന്റെ മുൻ ചെയർമാനുമായ ഡോ. സി. ജി. കൃഷ്ണദാസ് നായർക്ക്.
ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ്. യുവശാസ്ത്രജ്ഞർക്കുള്ള അവാർഡുകൾ ഡോ. ടിജു തോമസ് (എ.ഐ.ടി ചെൈന്ന), ഡോ. ശാരദ പ്രസാദ് പ്രധാൻ (എ.ഐ.ടി റൂർക്കി) എന്നിവർക്ക് നൽകും. അര ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് അവാർഡ്.
മേയ് നാലിന് തിരുവല്ല ഡോ. അലക്സാണ്ടർ മാർത്തോമ ഒാഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനത്തിൽ സഭാധ്യക്ഷൻ ഡോ. തിയോഡോഷ്യസ് മാർത്തോമ മെത്രാപ്പോലീത്ത അവാർഡുകൾ സമ്മാനിക്കും.
കമ്മിറ്റി ചെയർമാൻ ഡോ. ഐസക് മാർ ഫിലക്സിനോസ് അധ്യക്ഷത വഹിക്കും. സഭാ സെക്രട്ടറി റവ. എബി റ്റി. മാമ്മൻ, സഭാ അത്മായ ട്രസ്റ്റി അഡ്വ. ആൻസിൽ സഖറിയ കോമാട്ട് എന്നിവർ പ്രസംഗിക്കും. ജീവകാരുണ്യ സ്ഥാപനത്തിനുള്ള പി. എസ്. ജോർജ് ഉപഹാരം തെള്ളിയൂർ എം. സി. ആർ. ഡി. ക്ക് സമ്മാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.