ടി. പത്മനാഭന് ശക്തി പുരസ്കാരം
text_fieldsതിരുവനന്തപുരം: അബൂദബി ശക്തി തിയറ്റേഴ്സിെൻറ ശക്തി ടി.കെ. രാമകൃഷ്ണന് സാംസ്കാരിക പുരസ്കാരം ടി. പത്മനാഭന്. അരലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. വിജ്ഞാന സാഹിത്യം: ഡോ. അനില്‍ വള്ളത്തോൾ (എഴുത്തച്ഛന് എന്ന പാഠപുസ്തകം), കഥ: ജോണ്‍ സാമുവൽ (യഥാസ്തു), നോവൽ: എല്‍. ഗോപീകൃഷ്ണൻ (ഞാന്‍ എെൻറ ശത്രു), ബാലസാഹിത്യം: കലവൂർ രവികുമാർ (ചൈനീസ് ബോയ്) എന്നിവരും അവാർഡ് നേടി. ടി. പവിത്രനും (പ്രാപ്പിടിയൻ) ചേരമംഗലം ചാമുണ്ണിയും (ജീവിതത്തിെൻറ ഏടുകള്‍) നാടക അവാർഡ് നേടി.
കവിതാ പുരസ്കാരം ഡോ. ദേശമംഗലം രാമകൃഷ്ണനും (എന്നെ കണ്ടുമുട്ടാനെനിക്കാവുമോ) ഇ. സന്ധ്യയും (അമ്മയുള്ളതിനാല്‍) പങ്കിട്ടു. നിരൂപണത്തിനുള്ള തായാട്ട് അവാര്‍ഡ് ഡോ. സന്തോഷ് പള്ളിക്കാട് (പുരാവൃത്തവും കവിതയും) ടി. നാരായണന് (കൃതികള്‍ മനുഷ്യകഥാനുഗായികൾ) എന്നിവര്‍ പങ്കിട്ടു. ഇതര സാഹിത്യത്തിനുള്ള എരുമേലി അവാര്‍ഡ് ഭാസുരാദേവി (പി.കെ. കുഞ്ഞച്ചെൻറ ഭാസുര ഓര്‍മകള്‍), ഡോ. ഗീനാകുമാരി (സുശീല ഗോപാലന് ജീവിതകഥ) എന്നിവര്‍ പങ്കിട്ടു.
പുരസ്കാര സമിതി ചെയര്മാന് പി. കരുണാകരൻ, അംഗം എം.വി. ഗോവിന്ദന് മാസ്റ്റര്‍, കണ്‍വീനര്‍ എ.കെ. മൂസ മാസ്റ്റര്‍ എന്നിവര്‍ വാർത്തക്കുറിപ്പിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. 25,000 രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങിയതാണ് അവാര്‍ഡ്. അബൂദബിയില്‍ ജോലി ചെയ്യുന്ന മലയാളികളുടെ സംഘടനയായ അബൂദബി ശക്തി തിയറ്റേഴ്സ് ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.