മാപ്പ്
text_fieldsസ്വർഗ-നരകങ്ങളുടെ ഇടനാഴിയിൽ ഒരിക്കൽക്കൂടി അവർ കണ്ടുമുട്ടി.
അങ്ങനെ ഉണ്ടാവുമെന്ന് വിചാരിച്ചതല്ല. വിജനമായ ആ അതിരിൽ മേഘങ്ങൾ കണക്കെ ഭൂമിയിലെ ഓർമകൾ ഒഴുകിനടന്നു. അനന്തതയിലേക്കുള്ള നോട്ടത്തിനിടയിൽ അടുത്തുവരുന്ന ആ ചെറിയ രൂപം കണ്ണിൽപ്പെട്ടിരുന്നില്ല. വട്ടകണ്ണട നേരെയാക്കി, ഒന്നുകൂടെ നോക്കി. അതേ വേഷം. കൂപ്പുകൈകൾ വിറക്കുന്നുണ്ട്. കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്. കുറ്റബോധത്താൽ ഉലഞ്ഞ ആ മുഖം കണ്ടപ്പോൾ ഉള്ളൊന്ന് പിടഞ്ഞു. കാലുകളിലേക്ക് കുമ്പിടാനാഞ്ഞ ആ ദൈന്യരൂപത്തെ പാടില്ലെന്ന് വിലക്കി. ശ്വാസഗതിയുടെ താളഭ്രംശം ഊന്നുവടിയിലേക്ക്
പടർന്നു.
പൊടുന്നനെയാണ് ആ രൂപം അരയിൽ നിന്നെന്തോ വലിച്ചെടുത്തത്.
‘‘ഠേ...ഠേ...ഠേ...’’
‘‘ഹേ റാം... റാം... റാം...’’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.