വനിതകള്‍ക്കായി പാട്ടെഴുത്ത് ശിൽപശാല 23 മുതല്‍
text_fieldsകൊണ്ടോട്ടി: സാംസ്കാരിക വകുപ്പ് വനിതകള്‍ക്കായി 'സമം' പേരില്‍ സംഘടിപ്പിക്കുന്ന പരിപാടികളുടെ ഭാഗമായി മഹാകവി മോയിന്‍കുട്ടി വൈദ്യര് മാപ്പിളകല അക്കാദമി പാട്ടെഴുത്ത് ശിൽപശാല നടത്തുന്നു. ഒക്ടോബര്‍ 23 മുതല്‍ ഡിസംബര്‍ 18 വരെയുള്ള ഒമ്പത് ശനിയാഴ്ചകളില്‍ വൈകീട്ട് മൂന്നുമുതല്‍ നാല് വരെ ഓണ്‍ലൈന്‍ പരിശീലനമാണ് നടക്കുന്നത്.
പാട്ടെഴുത്തിലെ സ്ത്രീസാന്നിധ്യം, മലയാളത്തിലെ പാട്ടുപാരമ്പര്യവും അറബിമലയാള ഗാനങ്ങളും, അറബിമലയാള കാവ്യഗാന പാരമ്പര്യം, മലയാള കവിത പ്രാസം വൃത്തം ഗാനരീതികള്‍, നാടോടിപ്പാട്ടുകളുടെ സാഹിത്യവും ശൈലിയും അവതരണവും, അറബിമലയാളത്തിെൻറ ഭാഷയും ചരിത്രവും വര്‍ഗീകരണവും, മാപ്പിളപ്പാട്ടിെൻറ ശിൽപഘടനയില് പ്രാസദീക്ഷയും രചനാനിയമങ്ങളും, മാപ്പിളപ്പാട്ട് സംഗീതവും അവതരണവും, മാപ്പിളപ്പാട്ടിലെ സ്ത്രീപാരമ്പര്യം, മാപ്പിളപ്പാട്ടുകളുടെ ജനകീയത എന്നീ വിഷയങ്ങളിലാണ് പരിശീലനം. പങ്കെടുക്കുന്നവർ 21ന് മുമ്പ് 9207173451 എന്ന നമ്പറില്‍ പേര് രജിസ്റ്റര്‍ ചെയ്യുക. പരിശീലനം സൗജന്യം. ഫോണ്‍: 0483 2711432.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.