മോദി ഇപ്പോഴും കക്കൂസ് ഉണ്ടാക്കാനാണ് പറയുന്നതെന്ന് സാറാ ജോസഫ്; നമ്മൾ ഏറ്റവും പിറകിൽ തന്നെയാണെന്നതിെൻറ തെളിവാണിത്
text_fieldsമോദി ഇപ്പോഴും കക്കൂസ് ഉണ്ടാക്കാനാണ് പറയുന്നതെന്നും ഇത്രയധികം സാമ്പത്തിക വികസനം നേടി എന്ന് അവകാശപ്പെടുന്ന രാജ്യത്തെ ജനങ്ങളോട് കക്കൂസ് ഉണ്ടാക്കി നല്‍കാമെന്ന് ആഹ്വാനം ചെയ്യുമ്പോള്‍ നമ്മള്‍ ഏറ്റവും പിറകില്‍ തന്നെയാണെന്ന് തിരിച്ചറിയണമെന്ന് സാഹിത്യകാരി സാറാ ജോസഫ്.
അടിച്ചമര്‍ത്തപ്പെട്ട മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റപ്പെടുന്നതാണ് യഥാർത്ഥ വികസനം. ദളിതരായ മനുഷ്യരുടെ ഏറ്റവും അടിസ്ഥാനപരമായ സൗകര്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിലൂടെയാണ് വികസനത്തിന്റെ ബാലപാഠങ്ങള്‍ ആരംഭിക്കേണ്ടത്. ഇന്നിവിടെ കാണുന്നത് കോര്‍പ്പറേറ്റ് മുതലാളിമാരുടെയും ഭരണകൂടത്തിന്റെയും ചങ്ങാത്ത മുതലാളിത്തത്തിൽ നിന്നുള്ള പുകയാണെന്ന് സാറാ ജോസഫ് പറഞ്ഞു.
ഇന്ത്യയുടെ പൊതുമുതല്‍ മുഴുവന്‍ സ്വകാര്യവത്ക്കരിക്കപ്പെട്ട് വളരെ കുറച്ചാളുകളിലേക്ക് ഒതുങ്ങുന്ന സാഹചര്യമാണിന്ന്. ചെറിയൊരു ശതമാനം ആളുകളിലേക്ക് മാത്രം ഇന്ത്യയുടെ മുഴുവന്‍ സമ്പത്തും ചോര്‍ത്തികൊടുക്കുന്ന ഭരണകൂടവ്യവസ്ഥയാണിന്നുള്ളത്.
കേരളം പോലെ വിസ്തൃതി കുറഞ്ഞ ചെറിയ ഒരു സംസ്ഥാനത്തിന് ഇനിയും താങ്ങാനാകുന്നതല്ല പുതിയ വികസനം. ആവശ്യത്തിന് വികസനം നമുക്കുണ്ട്. ദളിതര്‍ക്കും ആദിവാസികള്‍ക്കും സ്തീകള്‍ക്കും കര്‍ഷകര്‍ക്കുമെല്ലാം ഒരുപോലെ ഉപകാരപ്പെടുന്ന വികസനമാണ് നാട് കാത്തിരിക്കുന്നതെന്നും സാറ ജോസഫ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.