ശ്രീധരൻ പിള്ള കഥകളുടെ പരിഭാഷ പ്രകാശനം ചെയ്തു
text_fieldsബംഗളൂരു: ഗ്രാമ്യജീവിതത്തിലെ നുറുങ്ങു സംഭവങ്ങളെ നാട്ടുഭാഷയുടെ സൗരഭ്യവും കരുത്തും പേറുന്ന ഭാഷയിൽ, ദാർശനിക മാനങ്ങൾ നൽകി അവതരിപ്പിക്കുന്ന പി.എസ്. ശ്രീധരൻപിള്ളയുടെ കഥകൾ വായനയെ മൂല്യവത്താക്കുന്നതായി ജ്ഞാനപീഠ ജേതാവും കേന്ദ്ര സാഹിത്യ അക്കാദമി മുൻപ്രസിഡന്റുമായ ചന്ദ്രശേഖര കമ്പാർ പറഞ്ഞു. ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയുടെ ‘തത്ത വരാതിരിക്കില്ല’ കഥാസമാഹാരത്തിന്റെ കന്നട പരിഭാഷയായ ‘ഗിളിയു ബാരദേ ഇരദു’ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബസവനഗുഡിയിലെ ഡോ. സി. അശ്വത് കലാഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് കർണാടക ഗവർണർ താവർചന്ദ് ഗെഹ് ലോട്ട് ഉദ്ഘാടനം ചെയ്തു. ശ്രീധരൻ പിള്ളയുടെ കഥകൾ കാലത്തിനപ്പുറത്തേക്ക് സഞ്ചരിക്കുന്നവയാണെന്ന് പുസ്തകം ഏറ്റുവാങ്ങി ഗവർണർ ഗെഹ് ലോട്ട് അഭിപ്രായപ്പെട്ടു. തന്റെ ജീവിത പരിസരങ്ങളിൽനിന്ന് ലഭിച്ച അനുഭവങ്ങളാണ് കഥകൾക്ക് ആധാരമെന്ന് മറുപടി പ്രസംഗത്തിൽ ഗ്രന്ഥകർത്താവ് പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു. വിജയ കർണാടക എഡിറ്റർ സുദർശൻ ചന്നഗിഹള്ളി, കൃതിയുടെ വിവർത്തക മേരി ജോസഫ്, കന്നട എഴുത്തുകാരി ശോഭാ റാവു, പ്രസാധകൻ വി. ശ്രീനിവാസ എന്നിവരും സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.