ശ്രീധരൻപിള്ളയുടെ കഥാസമാഹാരം കന്നടയിലേക്ക്
text_fieldsബംഗളൂരു: ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ളയുടെ ‘തത്ത വരാതിരിക്കില്ല’ എന്ന ചെറുകഥ സമാഹാരം കന്നടയിലേക്ക് മൊഴിമാറ്റുന്നു. വിജയ് കർണാടക അസി. എഡിറ്റർ മേരി ജോസഫാണ് പുസ്തകം പരിഭാഷപ്പെടുത്തിയത്. ഞായറാഴ്ച രാവിലെ 10ന് ബംഗളൂരു ബസവനഗുഡി എൻ.ആർ കോളനിയിലെ ഡോ. അശ്വത് കലാഭവന ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പുസ്തകത്തിന്റെ പ്രകാശനം നടക്കും. ജ്ഞാനപീഠം അവാർഡ് ജേതാവ് ഡോ. ചന്ദ്രശേഖര കമ്പാർ പ്രകാശനം നിർവഹിക്കും. കർണാടക ഗവർണർ താവർചന്ദ് ഗെഹ്ലോട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്യും. പി.എസ്. ശ്രീധരൻപിള്ള, സുദർശൻ ചെന്നഗ്ഗിഹള്ളി തുടങ്ങിയവർ പങ്കെടുക്കും. വീരലോക ബുക്സ് ആണ് പ്രസാധകർ. ശ്രീധരൻപിള്ളയുടെ 150ാമത്തെ പുസ്തകമാണ് ‘തത്ത വരാതിരിക്കില്ല’.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.