പി. ജയചന്ദ്രന് ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന് പുരസ്കാരം
text_fieldsപി. ജയചന്ദ്രൻ
തിരുവനന്തപുരം: ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്റെ പ്രഥമ സംഗീത പുരസ്കാരം ഗായകന് പി. ജയചന്ദ്രന്. ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന പുരസ്കാരം 28ന് വൈകീട്ട് ആറിന് ടാഗോര്‍ തിയറ്ററില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും. തുടര്‍ന്ന്, സംഗീതസന്ധ്യയില്‍ ജയചന്ദ്രനും പ്രമുഖ ഗായകരും ശ്രീകുമാരന്‍ തമ്പിയുടെ തെരഞ്ഞെടുത്ത ഗാനങ്ങൾ അവതരിപ്പിക്കും.
തമ്പിയുടെ ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയ നൃത്തശില്പവും അരങ്ങേറും. കെ. ജയകുമാര്‍, പ്രഭാവര്‍മ, ജി. ജയശേഖരൻ നായർ, സി. ശിവന്‍കുട്ടി, കല്ലിയൂര്‍ ശശി, ആര്. രാജേശ്വരി, തീര്‍ഥം കണ്ണന് തുടങ്ങിയവര്‍ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.