എസ്.എസ്. ഹരിഹരയ്യർ ഫൗണ്ടേഷൻ കർമശ്രേഷ്ഠ പുരസ്കാരം ഡോ.എം. രവീന്ദ്രൻ നായർക്ക്
text_fieldsആറ്റിങ്ങൽ: എസ്.എസ്. ഹരിഹരയ്യർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 2022-23 വർഷത്തെ കർമശ്രേഷ്ഠ അവാർഡ് ഡോ. എം. രവീന്ദ്രൻ നായർക്ക്. ആതുര സേവനരംഗത്തെ മാതൃകപരവും ശാസ്ത്രീയവുമായ സേവനം കണക്കിലെടുത്താണ് പുരസ്കാരം.
24ന് വൈകീട്ട് അഞ്ചിന് ആറ്റിങ്ങൽ കിഴക്കേ നാലുമുക്കിൽവെച്ച് നടക്കുന്ന ആറ്റിങ്ങൽ വെടിവെപ്പ് വാർഷികാചരണ സമ്മേളനത്തിൽ അടൂർ പ്രകാശ് എം.പി പുരസ്കാരം സമർപ്പിക്കും. ഫൗണ്ടേഷൻ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗവും പ്രവാസി മലയാളിയുമായ ആർ. അനിലാൽ എല്ലാ വർഷവും വിതരണം ചെയ്തുവരുന്ന ചികിത്സ ധനസഹായം (3000 രൂപ) 10 പേർക്ക് കെ.പി.സി.സി ജനറൽ സെക്രട്ടറി ജി. സുബോധൻ വിതരണം ചെയ്യുമെന്ന് ഫെഡറേഷൻ ചെയർമാൻ ഡോ. വി.എസ്. അജിത്കുമാർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
സ്വാഗതസംഘം ജനറൽ കൺവീനർ എസ്. ശ്രീരംഗൻ, ജെ. ശശി, ആറ്റിങ്ങൽ കെ. മോഹൻലാൽ, കെ. സുഭാഷബാബു, കെ.എസ്. ശ്രീരഞ്ജൻ, മണനാക്ക് ഷിഹാബുദ്ദീൻ, വി.കെ. ശശിധരൻ, ശാസ്തവട്ടം രാജേന്ദ്രൻ, ആർ. വിജയകുമാർ, എസ്. ശശാങ്കൻ, നാസർ പള്ളിമുക്ക് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.