പേരുദോഷം
text_fieldsകാട്ടിലേക്കും കടലിലേക്കും മാറി മാറി പറന്നു പറന്ന് കാറ്റ് തളർന്നു. കടലമ്മയുടെ പരിദേവനം കാട്ടിൽ ചെന്നു പറയണം. കാടിന്റെ രോദനം കടലമ്മയോടും പറയണം.
പ്രപഞ്ചമുണ്ടായ കാലത്ത് നാലിൽ മൂന്നുഭാഗം കടൽ... ബാക്കിയാണ് കര. കരയുടെ ഇല്ലായ്മകൾ കേട്ടു കേട്ട് കടൽ ഒഴിഞ്ഞുമാറി കൊടുത്തു അപ്പപ്പോഴായി. ഇന്ന് കരയുടെ ക്ഷേമം അന്വേഷിച്ച് വല്ലപ്പോഴും കരയിലേക്കു ചെന്നാൽ പിന്നെ പേരു ദോഷമായി.
കടലാക്രമണം പോലും!
കടൽക്കലി പോലും!
കാടിനും ഉണ്ട് പരിഭവങ്ങൾ ഏറെ. ഇക്കണ്ട നാടൊക്കെ കാടായിരുന്നു. നാടിന്റെ ഇല്ലായ്മകൾ കേട്ടു കേട്ട് കാടമ്മ വിട്ടുകൊടുത്തു ഏറെ...
എല്ലും തോലും മാത്രം ബാക്കിയുണ്ട് ഇന്ന്. മക്കൾ വിശന്നുപൊരിഞ്ഞ്, ദാഹിച്ചു വലഞ്ഞ് പുറത്തേക്കിറങ്ങിയാൽ പേരുദോഷം മാത്രം. കാട്ടുജന്തുക്കൾ നാട്ടിലിറങ്ങി പോലും.!
ആരുടെ നാട്!
കാടമ്മക്ക് സദാ നെടുവീർപ്പ് മാത്രം. കാറ്റ് രണ്ടു കൂട്ടരെയും സമാധാനിപ്പിച്ചു. നാട്ടിലെ മുതിർന്നവരുടെ സ്ഥിതിയും മറ്റൊന്നല്ല..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.