സുഭാഷ് ചന്ദ്രന്റെ ‘ജ്ഞാനസ്നാനം’ കഥയുടെ വായനയും ചർച്ചയും വടകരയിൽ
text_fieldsചരിത്രത്തിന്റെ തീഷ്ണ സമരമായ ഉപ്പ് സത്യാഗ്രഹത്തിന്റെ അലയൊലികൾ ഇതിവൃത്തമായി രചിച്ച സുഭാഷ് ചന്ദ്രന്റെ ‘ജ്ഞാനസ്നാനം’ കഥയുടെ ഗൗരവപൂർണമായ വായനക്കും ചർച്ചക്കും വടകര വേദിയാകുന്നു. ഞായറാഴ്ച വൈകിട്ട് നാലിന് വടകര മുൻസിപ്പൽ പാർക്കിൽ കഥാകാരൻ കഥയുടെ രചനാ വിശേഷങ്ങൾ ആസ്വാദകരുമായി പങ്കു വെക്കും. വടകര സുഹൃദ് സംഘമാണ് വേദിയൊരുക്കുന്നത്. ‘ജ്ജാനസ്നാനം’ എന്ന കഥ ഇതിനകം തന്നെ ഏറെ ചർച്ച ചെയ്യപ്പെട്ടിരിക്കയാണ്. കഥയും പഠനങ്ങളുമായി മാതൃഭൂമി ബുക്സാണ് പുസ്തകമായി പുറത്തിറക്കിയിരിക്കയാണ്.
വി.ടി. മുരളി അധ്യക്ഷനാകുന്ന ചടങ്ങിൽ ‘സുഭാഷ് ചന്ദ്രന്റെ രചനാലോകം’ വിഷയത്തിൽ കെ.ടി. ദിനേശ് സംസാരിക്കും. ‘ഗാന്ധിയൻ സത്യാഗ്രഹത്തിന്റെ ദാർശനികാടിത്തറ' എന്ന വിഷയത്തിൽ പി. ഹരീന്ദ്രനാഥും ‘ചരിത്രവും ഭാവനയും ' വിഷയത്തിൽ സജയ് കെ.വിയും സംസാരിക്കും. തുടർന്ന് സുഭാഷ് ചന്ദ്രൻ കഥയുടെ ചരിത്രപരവും സമകാലികവുമായ രാഷ്ട്രിയ പരിസരങ്ങളെക്കുറിച്ചു വായനക്കാരുമായി സംവദിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.