'ശവപുഷ്പങ്ങൾ എനിക്കുവേണ്ട, ജീവിച്ചിരിക്കുേമ്പാൾ ഇത്തിരി സ്നേഹം തരിക'
text_fields'നാം ഒറ്റക്കുവരുന്നു, ഒറ്റക്ക് മടങ്ങിപ്പോകുന്നു'. വേദനിക്കാതെ യാത്ര പോകണമെന്നായിരുന്നു മരണത്തെക്കുറിച്ച് സുഗതകുമാരിയുടെ ചിന്ത. മരണം നീട്ടിയെടുക്കാൻ ഐ.സി.യു ആവശ്യമില്ലെന്ന് പറയുമായിരുന്നു. മരണാസന്നരായവരുടെ മരണം നീട്ടിക്കൊണ്ടു പോകരുതെന്നും അവർ എഴുതി. 'ഐ.സി.യുവിൽ ഏകാന്ത തണുപ്പിൽ മരിക്കാൻ കിടക്കേണ്ട. ആധുനിക പ്രസവ മുറിയിൽ ഇപ്പോൾ ഭർത്താവിനെ കൂടെനിർത്തി തുടങ്ങിയിട്ടുണ്ട്. അതുപോലെ, ജനനത്തിൽ എന്നപോലെ മരണത്തിലും ഏറ്റവും ഉറ്റവർ തൊട്ടുനിൽക്കുന്നതാണ് നല്ലത്. വെൻറിലേറ്ററിൽ കണ്ടാലറിയാത്ത വിധം വികൃതമായി എന്തിനാണ് കിടത്തുന്നത്? രക്ഷയില്ല, പോകും എന്ന ഉറപ്പായാൽ അന്തസ്സോടെ, സമാധാനത്തോടെ പോകാൻ അനുവദിക്കണം'- പ്രകൃതിലേക്ക്, മണ്ണിലേക്ക് മടങ്ങാന്‍ മടങ്ങാൻ സമയമടുക്കുേമ്പാൾ എന്ത് ചെയ്യണമെന്ന് നേരത്തേ തന്നെ സുഗതകുമാരി ടീച്ചർ പറഞ്ഞുെവച്ചിരുന്നു.
മരണശേഷം ഒരു പൂവും തന്‍റെ ദേഹത്ത് വെക്കരുതെന്നും സര്‍ക്കാറിന്‍റെ ഔദ്യോഗിക ബഹുമതിയും മതപരമായ ചടങ്ങുകളും വേണ്ടെന്നും നേരത്തേ പറഞ്ഞുവെച്ചു. 'ഒരാള്‍ മരിച്ചാല്‍ റീത്തുകളും പുഷ്പചക്രങ്ങളുമായി പതിനായിരക്കണക്കിന് രൂപയുടെ പൂക്കളാണ് മൃതദേഹത്തില്‍ മൂടുന്നത്. ശവപുഷ്പങ്ങള്‍! എനിക്കവ വേണ്ട. മരിച്ചവര്‍ക്ക് പൂക്കള്‍ വേണ്ട. ജീവിച്ചിരിക്കുമ്പോള്‍ ഇത്തിരി സ്നേഹം തരിക. അതുമാത്രം മതി' -കവയിത്രി തന്‍റെ ഒസ്യത്തിൽ രേഖപ്പെടുത്തി. മരിക്കുന്നത് ആശുപത്രിയില്‍ നിന്നാണെങ്കില്‍ എത്രയും വേഗം വീട്ടില്‍ കൊണ്ടുവരണമെന്നും ശാന്തികവാടത്തില്‍ ആദ്യം കിട്ടുന്ന സമയത്ത് ദഹിപ്പിക്കണമെന്നും ആരെയും കാത്തിരിക്കരുതെന്നും അവർ നിർദേശിച്ചിരുന്നു.
'െപാലീസുകാര്‍ ചുറ്റിലും നിന്ന് ആചാരവെടി മുഴക്കരുത്. ശാന്തികവാടത്തില്‍ നിന്ന്കിട്ടുന്ന ഭസ്മം ശംഖുംമുഖത്ത് കടലിലൊഴുക്കണം. സഞ്ചയനവും വേണ്ട, പതിനാറും വേണ്ട, സദ്യയും കാപ്പിയും ഒന്നും വേണ്ട. കുറച്ചുപേര്‍ക്ക്-പാവപ്പെട്ടവര്‍ക്ക്- ആഹാരം കൊടുക്കാന്‍ ഞാന്‍ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. അതുമതി. അനുശോചനയോഗമോ സ്മാരകപ്രഭാഷണങ്ങളോ ഒന്നും വേണ്ട'- തേന്റതായി ഒന്നും അവശേഷിപ്പിക്കരുതെന്ന ശാഠ്യത്തോടെയാണ് പെയ്താഴിഞ്ഞെങ്കിലും കാവ്യചില്ലകളിൽ നിന്ന് മരംപെയ്തിറങ്ങും ആ ഓർമ്മകൾ...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.