പാചകത്തിനിടയിൽ മനസ്സിൽ വരുന്ന കവിതാശകലങ്ങൾ പുസ്തകങ്ങളിലാക്കി സുൽഫത്ത് ബഷീർ
text_fieldsഫോർട്ട്കൊച്ചി: അടുക്കളയിൽ പാചകത്തിനിടയിൽ മനസ്സിൽ വരുന്ന കവിതാശകലങ്ങൾ പുസ്തകങ്ങളിലാക്കി സാഹിത്യ യാത്ര തുടരുകയാണ് ഫോർട്ട്കൊച്ചി സ്വദേശിനി സുൽഫത്ത് ബഷീർ.
മനസ്സിൽ തെളിയുന്ന കവിതകൾ നോട്ട്ബുക്കുകളിൽ കുറിച്ചിട്ടിരുന്ന സുൽഫത്തിെൻറ കഥ ആദ്യംപുറം ലോകത്തെ അറിയിച്ചത് 'മാധ്യമ'മായിരുന്നു.
ഇതോടെ നോട്ടുബുക്കുകളിൽ കുറിച്ചിട്ടിരുന്ന കവിതകൾ അച്ചടി മഷി പുരളാൻ അവസരമൊരുങ്ങി . 'നീ വരു നാളേക്കായി' എന്ന പ്രഥമാ കവിത സമാഹാരം ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് 'വിധിയുടെ കൈയ്യൊപ്പ്' എന്ന കവിത സമാഹാരവും പുസ്തകമായി. ഇതിനിടെ സുൽഫത്തിെൻറ ഗസൽ ഗാനങ്ങൾ 'ഒരു നിലാപക്ഷികൾ' എന്ന പേരിൽ ആൽബമായി പുറത്തിറങ്ങി.
സുൽഫത്തിെൻറ പുതിയ കവിത സമാഹാരം ഇലത്തുമ്പിലെ മഞ്ഞുതുള്ളികളുടെ പ്രകാശനം ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം നിർവഹിച്ചു.
കലാമണ്ഡലം വിജയൻ പുസ്തകം ഏറ്റുവാങ്ങി.
കെ.ജെ. മാക്സി എം.എൽ.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കാഥികൻ ഇടക്കൊച്ചി സലീം കുമാർ, ചാപ്പ എന്ന സിനിമയിലൂടെ ഇന്ത്യൻ പ്രസിഡൻറിെൻറ പുരസ്കാരം നേടിയ പി.കെ. അബ്ദുൽ ലത്തീഫ് , സിനിമ നടൻ കലാഭവൻ ഹനീഫ്, എൻ.കെ.എം. ഷരീഫ്, എം.എം. സലീം, സലീം ഷുക്കൂർ, പി.ഇ. ഹമീദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.