Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightഉള്ളറകൾ - കവിത

ഉള്ളറകൾ - കവിത

text_fields
bookmark_border
sad
cancel

മരണശേഷം എന്‍റെ ശവശരീരം വൈദ്യശാസ്ത്ര വിദ്യാർത്ഥികൾക്ക് പഠിക്കാൻ നൽകണം;

അവർ ആദ്യം തന്നെ എന്‍റെ തലയോട്ടി തകർത്തു പരിശോധിക്കും,

പക്ഷേ തലയ്ക്കുള്ളിൽ ബാധിച്ച ഉന്മാദ വിത്തുകളെ കണ്ടെടുക്കാൻ അവർക്കാവില്ല;

എന്‍റെ കണ്ണുകൾ ചുരന്ന് പരിശോധിച്ചാലും ഞാൻ കണ്ട ലോകം അവർക്ക് വെളിവാകില്ല ;

എന്‍റെ തൊണ്ടക്കുഴി തുറന്നു പരിശോധിച്ചാലും,

ഞാൻ പാടിയ ഗാനങ്ങൾ അവർക്ക് വ്യക്തമാവില്ല;

എന്‍റെ ഹൃദയം പിളർന്നു നോക്കിയാലും,

അതിനുള്ളിലെ രഹസ്യ അറകൾ അവിടെ ഉണ്ടാവുകയില്ല;

എന്‍റെ വയറുപിളർന്നു നോക്കിയാലും,

അവിടെ അവശേഷിച്ച കവിതയുടെ ഭ്രൂണങ്ങളെ കണ്ടെടുക്കാനാവില്ല;

എന്‍റെ വിരൽ തുമ്പ് വരെ കീറി പരിശോധിച്ചാലും അവയിൽ വിടർന്ന വരികളെ വായിക്കുവാൻ അവർക്കാവില്ല;

എന്‍റെ കാലുകൾ കീറി പരിശോധിച്ചാലും,

ഞാൻ നടന്ന വഴികളോ ,

എൻ്റെ കാൽപ്പാടുകളോ അവർക്ക് എണ്ണി തീർക്കുവാനാവില്ല;

അവയെല്ലാം നീല വരയിട്ട പേജുകളിൽ മഷിമുക്കി എന്നേ രേഖപ്പെടുത്തിയിരുന്നു ഞാൻ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:poem
News Summary - t aishwarya's poem
Next Story