തായ്‌വാൻ നോവലിസ്റ്റ് ചിയുങ് യാവോ ജീവനൊടുക്കി
text_fieldsതായ്‍വാൻ: ചൈനീസ് വായനക്കാർക്കിടയിൽ പ്രണയ നോവലുകളിലൂടെ ശ്രദ്ധപിടിച്ചു പറ്റിയ തായ്‌വാനീസ് എഴുത്തുകാരി ചിയുങ് യാവോ(86) അന്തരിച്ചു. ചിയുങ് യാവോയെ ന്യൂ തായ്‌പേയ് സിറ്റിയിലെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് അഗ്നിശമനസേന വിഭാഗം അറിയിച്ചു.
അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട എഴുത്തു ജീവിതത്തിനിടയിൽ 60-ലധികം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച ചിയുങ് യാവോ ഏറെ വായനക്കാരെ സ്വന്തമാക്കിയിരുന്നു. എഴുതിയ കൃതികളിൽ പലതും സിനിമയായും ടി.വി സീരീസുകളായും മാറി. ഇവയെല്ലാം ജനപ്രിയമായിരുന്നു. ചിയുങ് യാവോ എന്നായിരുന്നു തൂലികാനാമം.
പുതിയ കാലത്തെ വായനക്കാരെ ഒപ്പം നിർത്തിയ പ്രണയ നോവലുകൾ ചിയുങ് യാവോവിന്റെതായി ഉണ്ടായിരുന്നുവെന്ന് ചൈനീസ് സാഹിത്യത്തെ വിലയിരുത്തുന്ന നാഷണൽ ചെങ് കുങ് യൂണിവേഴ്സിറ്റിയിലെ പ്രഫ സായ് മെയ്ത്സു പറഞ്ഞു.
1938 ഏപ്രിൽ 20 ന് തെക്കുപടിഞ്ഞാറൻ ചൈനീസ് നഗരമായ ചെങ്ഡുവിലാണ് ചിയുങ് യാവോ ജനിച്ചത്. 1949-ൽ ആഭ്യന്തരയുദ്ധമുണ്ടായ സാഹചര്യത്തിൽ കുടുംബത്തോടൊപ്പം തായ്‌വാനിലേക്ക് പലായനം ചെയ്യുകയായിരുന്നു. 1949-ൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി മെയിൻ ലാൻ്റിൻ്റെ നിയന്ത്രണം ഏറ്റെടുത്തതോടെ കുടുംബം തായ്‌വാനിലേക്ക് താമസം മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.