തണൽ - കവിത
text_fieldsതണലോളം വരുമോ എന്തും!
നിറഞ്ഞൊഴുകുന്ന പകൽച്ചൂടിനാൽ
നിറയുന്ന മിഴിയിലും ഇടറും മൊഴിയിലും
തണലോളം വരുമോ എന്തും!
മീനച്ചൂടിലൊരു കനിവുതേടും
പാടവരമ്പിനും പുഴയ്ക്കും
കതിരുകാണാക്കിളിയ്ക്കും
തണലോളം വരുമോ എന്തും!
ഭ്രാന്തനോർമകളിലൊരിടനേരമെങ്കിലും
മഞ്ഞിൻ തൂവൽസ്പർശമായ്
പലകുറി ഉടഞ്ഞുപോയൊരു സ്വപ്നങ്ങളിലും
തണലോളം വരുമോ എന്തും!
ചുടുകാട്ടിലൊരു ശീതളതെന്നലായി
പൂവു കാണാത്ത പൂമ്പാറ്റക്കുഞ്ഞിനും
നോവും തനുവും മനവുമുണങ്ങാൻ
തണലോളം വരുമോ എന്തും!
തണലാകാനും തണലേകാനുമൊരു
കൊച്ചു മരമാകാനും ജീവനിലൊരു ശേഷിപ്പിലെങ്കിലും തണലാകുക, തണലേകുക താങ്ങാനൊരു
തണലോളം വരുമോ എന്തും!.?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.