വാളയാർ പെൺകുട്ടികളുടെ അമ്മയുടെ ആത്മകഥ നാളെ പുറത്തിറങ്ങും
text_fieldsപാലക്കാട്: കേരള മനസാക്ഷിയെ ഉലച്ച വാളയാർ പെൺകുട്ടികളുടെ അമ്മയുടെ ആത്മകഥ നാളെ പുറത്തിറങ്ങും. 'ഞാൻ വാളയാർ അമ്മ, പേര് ഭാഗ്യവതി' എന്നാണ് പുസ്തകത്തിന്റെ പേര്. വെള്ളിയാഴ്ച രാവിലെ പത്തിന് അട്ടപ്പള്ളത്തെ വീട്ടുമുറ്റത്താണ് പ്രകാശന ചടങ്ങ്. ഇളയമകളുടെ അഞ്ചാം ചരമവാർഷിക ദിനമാണ് നാളെ.
പെൺകുട്ടികളുടെ മരണത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ പുസ്തകത്തിലുണ്ട്. കേസിൽ ആറാമതൊരാൾ കൂടി പ്രതിയായി ഉണ്ട്. ഉന്നത ബന്ധമുളള ഇയാളെ രക്ഷിക്കാനാണ് കേസ് അട്ടിമറിച്ചത്. മൂത്തമകൾ മരിച്ചപ്പോൾ വീട്ടിൽ നിന്ന് രണ്ടുപേർ ഇറങ്ങിപ്പോയിരുന്നു, ഇത് ഇളയ മകൾ കണ്ടിരുന്നു. എന്നാൽ ഇക്കാര്യം പൊലീസിനോട് പറഞ്ഞിട്ടും മൊഴി രേഖപ്പെടുത്താൻ തയാറായില്ലെന്നും വാളയാറിലെ അമ്മ പറഞ്ഞു.
കേസിൽ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ച് രണ്ട് മാസം പിന്നിട്ടിട്ടും പകർപ്പ് നൽകിയില്ലെന്നും വാളയാർ അമ്മ പറഞ്ഞു. തന്റെയും മക്കളുടെയും ജീവിതത്തിൽ സംഭവിച്ചതെല്ലാം തുറന്നെഴുതിയിട്ടുണ്ടെന്ന് വാളയാർ അമ്മ പറഞ്ഞു.
നിരന്തരമായ ശാരീരിക പീഡനത്തെ തുടർന്ന് വാളയാറിൽ സഹോദരിമാർ ആത്മഹത്യ ചെയ്യുകയായിരുന്നു. 2017 ജനുവരി, മാർച്ച് മാസങ്ങളിലായാണ് പെൺകുട്ടികളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടികൾ ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.