ഗാന്ധി സമാധാന പുരസ്കാരം പ്രമുഖ പ്രസാധകരായ ഗോരഖ്പൂരിലെ ഗീത പ്രസിന്
text_fieldsന്യൂഡൽഹി: 2021ലെ ഗാന്ധി സമാധാന പുരസ്കാരം രാജ്യത്തെ പ്രമുഖ പ്രസാധകരായ ഗോരഖ്പൂരിലെ ഗീത പ്രസിന്. അഹിംസ അടക്കം ഗാന്ധിയൻ ആദർശത്തിലൂന്നി സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ രംഗത്തെ മാറ്റങ്ങൾക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരത്തിന് ഗീത പ്രസ് ലഭിച്ചത്.
1923ൽ ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ സ്ഥാപിതമായ ഗീത പ്രസ് ലോകത്തിലെ വലിയ പ്രസാധകരിൽ ഒന്നാണ്. 16.21 കോടി ഭഗവത് ഗീതയും 14 ഭാഷകളിലായി 41.7 കോടി പുസ്തകങ്ങളും ഗീത പ്രസ് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്ഥാപിതമായതിന്‍റെ 100-ാം വാർഷികത്തിൽ ഗീത പ്രസിന് പുരസ്കാരം ലഭിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.
ഗാന്ധിജിയുടെ 125-ാം ജന്മ വാർഷികത്തോട് അനുബന്ധിച്ച് 1995ലാണ് കേന്ദ്ര സർക്കാർ അന്താരാഷ്ട്ര ഗാന്ധി സമാധാന പുരസ്കാരം നൽകുന്നത്. ഒരു കോടി രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ആദ്യ പുരസ്കാരം ടാൻസാനിയയുടെ ആദ്യ പ്രസിഡന്‍റ് ജൂലിയസ് ന്യെരേരയ്ക്ക് ലഭിച്ചു. പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും സുപ്രീംകോടതി ചീഫ് ജസ്റ്റിസും ഒപ്പം വിവിധ മേഖലകളിൽ പ്രമുഖരായ രണ്ടു വ്യക്തികളും ഉൾപ്പെടുന്നതാണ് പുരസ്കാര സമിതി.
2020ൽ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി മുജീബ് റഹ്മാനും 2019ൽ ഒമാൻ മുൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദ് അൽ സഈദ് എന്നിവർക്കായിരുന്നു ഗാന്ധി സമാധാന പുരസ്കാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.