കേരള കലാമണ്ഡലത്തിലെ കൂട്ടപ്പിരിച്ചുവിടല്‍ തീരുമാനം റദ്ദാക്കി സര്‍ക്കാര്‍
text_fieldsതൃശൂർ: കേരള കലാമണ്ഡലത്തിലെ കൂട്ടപ്പിരിച്ചുവിടല്‍ വിവാദമായതോടെ നടപടി റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍. 125 അധ്യാപക, അനധ്യാപകരായ താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട നടപടിയാണ് റദ്ദാക്കിയിരിക്കുന്നത്. കെ. രാധാകൃഷ്ണൻ എം.പിയും മന്ത്രി സജി ചെറിയാനും തമ്മില്‍ നടത്തിയ ചര്‍ച്ചയെ തുടർന്നാണ് റദ്ദാക്കാൻ തീരുമാനിച്ചത്. സാമ്പത്തിക പ്രതിസന്ധിയില്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ അനുഭാവ പൂര്‍വമായ ഇടപെടല്‍ നടത്താമെന്നുറപ്പു നല്‍കി.
സാംസ്കാരിക സ്ഥാപനങ്ങളുടെ ചെലവുകൾ ഇനി മുതൽ സ്വയം കണ്ടെത്തെണമെന്ന് സംസ്ഥാന സർക്കാർ നിർദേശം നൽകി രണ്ടാഴ്ച പിന്നിടുമ്പോഴേക്കും കേരള കലാമണ്ഡലത്തിൽ കൂട്ട പിരിച്ചുവിടൽ നടന്നത്. 125 താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട് കൊണ്ട് കേരള കലാമണ്ഡലം വൈസ് ചാൻസലർ ഉത്തരവിറക്കിയിരിക്കയത്. സംസ്കാരിക സ്ഥാപനങ്ങൾക്ക് സർക്കാർ ശമ്പളവും പെൻഷനും നൽകില്ലെന്ന് പുതിയ നിലപാട്.
കേരള സാഹിത്യ അക്കാദമി, ചലചിത്ര അക്കാദമി ഉൾപ്പെടെയുള്ള 27 സ്ഥാപനങ്ങൾ തനത് ഫണ്ട് കണ്ടെത്തി മുന്നോട്ട് പോകണമെന്നാണ് സംസ്ഥാന സർക്കാറിന്റെ പുതിയ നിർദേശം. നാളിതുവരെ കേരളത്തിൽ സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങൾ മുന്നോട്ട് പോയത് സർക്കാർ ഫണ്ടിനെ ആശ്രയിച്ചാണ്. ഇത്, പൊടുന്നനെ നിലച്ചതോടെയാണ് പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്.
വിവിധ തസ്തികകളിൽ ജീവനക്കാരുടെ ഒഴിവ് നികത്താത്തതുമൂലം കലാമണ്ഡലത്തിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടിയാണ് താൽക്കാലിക അധ്യാപക-അനധ്യാപക ജീവനക്കാരെ നിയമിച്ചത്. എന്നാൽ, പദ്ധതിയേതര വിഹിതത്തിൽനിന്ന് ആവശ്യമായ തുക ലഭിക്കാത്തതുമൂലം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ, താൽക്കാലിക ജീവനക്കാരുടെ സേവനം ഡിസംബർ ഒന്നു മുതൽ ഇനിയൊരു ഉത്തരവുവരെ അവസാനിപ്പിക്കുന്നതായി കാണിച്ചാണ് വൈസ് ചാൻസലറുടെ ഉത്തരവിറക്കിയത്. അതേസമയം, ഇത്രയധികം ജീവനക്കാരെ ഒന്നിച്ച് പിരിച്ചുവിട്ടാൽ കലാമണ്ഡലത്തിന്റെ താളംതെറ്റുമെന്ന് വ്യാപക വിമർശനം ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ സർക്കാർ പുറത്താക്കൽ നടപടി റദ്ദാക്കി നടപടി സ്വീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.