ഇബ്രാഹിം തിക്കോടിയുടെ ചെറുകഥയിലെ നായകനെ നാടും നാട്ടു സദസും ആദരിച്ചു
text_fieldsവടകര: ഇബ്രാഹിം തിക്കോടിയുടെ ചെറുകഥയിലെ നായകനെ നാടും നാട്ടു സദസും ആദരിച്ചു. കീഴൽ മുക്കിൽ താമസിക്കുന്ന കടലൂർ പോസ്റ്റുമാൻ ബാലകൃഷ്ണനെയാണ് സമതാ സാമൂഹ്യ മാധ്യമ കൂട്ടായ്മയും, നാടും, നാട്ടുകാരും, കഥാകൃത്തും ചേർന്ന് ആദരിച്ചത്. 35 വർഷങ്ങൾക്കു മുമ്പ് ഇബ്രാഹിം തിക്കോടി എഴുതിയ ‘സത്യവ്രതനുള്ള കത്തുകൾ’ എന്ന ചെറുകഥയിലെ ആദർശ പ്രതീക കഥാപാത്രം ആയിരുന്നു ബാലകൃഷ്ണൻ. ആദരവ് ഒരു ചടങ്ങ് എന്നതിനപ്പുറം വ്യത്യസ്ത ദേശക്കാരും, കുടുംബക്കാരും, സാമൂഹ്യപ്രവർത്തകരും ഒത്തുചേർന്ന സ്നേഹസംഗമം കൂടിയായിതുമാറി.
ഡോ. ശശികുമാർ പുറമേരി പരിപാടി ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം തിക്കോടി അധ്യക്ഷത വഹിച്ചു. സാമൂഹ്യ മാധ്യമ കൂട്ടായ്മ സംസ്ഥാന പ്രസിഡൻറ് ശശികുമാർ മലയിൻകീഴ്, ജനറൽ സെക്രട്ടറി ഷാജിലാൽ തൃശൂർ എന്നിവർ മൊമെൻടോ നൽകി ആദരിച്ചു .ഉഷ.സി.നമ്പ്യാർ,ജിംലി വി.കെ,ആവള എന്നിവർ പൊന്നാട അണിയിച്ചു .സി.എ.റഹ്മാൻ ഡൽമൺ നന്തി,മൊയ്തു മീത്തലെ വാണിമേൽ ,മുഹമ്മദ് പീടികയിലകത്ത് സജേന്ദ്ര ഘോഷ് പള്ളിക്കര, കുഞ്ഞിക്കണ്ണൻ തുറശ്ശേരികടവ് ,അജ്ന കടലൂർ ,ഒ.പി. ബാബു മാസ്റ്റർ, മോഹനൻ വാരം കണ്ണൂർ , ജയപ്രകാശ് വാരം,കണ്ണൂർ എന്നിവർ സംസാരിച്ചു ബാലകൃഷ്ണൻ മറുമൊഴി പ്രകാശിപ്പിച്ചു. മൃദുല കീഴൂർ, ഗോപിക ജയപ്രകാശ് എന്നിവർ ഗാനാലാപനവും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.