Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightമുണ്ടക്കൈ -കഥ

മുണ്ടക്കൈ -കഥ

text_fields
bookmark_border
Mundakkai
cancel

കഴിഞ്ഞ രണ്ട് ദിവസമായി അയാൾ വയനാട്ടിലേക്ക് ചുരം കയറി വന്നിട്ട്, രണ്ട് പതിറ്റാണ്ടായി അയാളുടെ നെഞ്ചിനകത്ത് അഗ്നിഗോളം പോലെ പുകയുന്ന പ്രതികാരത്തിന് ഇന്ന് രാത്രിയോടെ വിരാമമിടുകയാണ്. പരിചയക്കാർ അയാളെ തിരിച്ചറിയാതെയിരിക്കാൻ വേഷത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് അയാൾ. നീണ്ട് വളർത്തിയ മുടി വെട്ടി കുറച്ചു, അലങ്കോല്ലമായി കിടന്ന താടി രോമങ്ങൾ എടുത്ത് കളഞ്ഞു.

അരയിൽ തിരുകിയ മൂർച്ച കൂടിയ കഠാര മടികുത്തിൽ ഉണ്ടോയെന്ന് അയാൾ ഇടക്ക് ഉറപ്പ് വരുത്തുന്നുമുണ്ട്. ഇതുവരെ കാണാത്ത അപരിചതനെ ഗ്രാമത്തിൽ കഴിഞ്ഞ രണ്ട് ദിവസമായി കാണുന്നത് ചില ഗ്രാമവാസികളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. പലർക്കും മുഖം കൊടുക്കാതെ ആരോടും ഒന്നും ഉരിയിടാൻ നിൽക്കാതെ അയാൾ ഒഴിഞ്ഞ് മാറി നടന്നു. ആ ഗ്രാമത്തിൽ മൂന്ന് ചെറിയ ഹോട്ടലുകളാണ് ഉള്ളത്, കണ്ടവരുടെ മുന്നിൽ വീണ്ടും പെടാതെയിരിക്കാൻ അയാൾ പല ഹോട്ടലുകളിൽ നിന്നാണ് രണ്ട് ദിവസമായി വിശപ്പടക്കി പണം കൊടുത്ത് അയാൾ വേഗത്തിൽ ഇറങ്ങി നടക്കും. ഗ്രാമത്തിലുള്ള ആകെയുള്ള ഒരു ചെറിയ ലോഡ്ജിലാണ് താമസം , വയനാട്ടിലേക്ക് സ്റ്റഡി ടൂറിന് വന്ന കുട്ടികളുടെ വാഹനത്തിന്റെ ഡ്രൈവറായിട്ടാണ് വന്നിരിക്കുന്നതന്ന് അയാൾ ലോഡ്ജ് ഉടമയോട് കള്ളം പറഞ്ഞിരിക്കുന്നത്.

രാത്രി ഒമ്പത്തിനോടടുത്ത് അയാൾ ലോഡ്ജ് മുറിയിൽ നിന്നിറങ്ങി, ലോഡ്ജ് നോക്കി നടത്തുന്ന റൂം ബോയി അപ്പോൾ റിസപ്ഷൻ കൗണ്ടറിലെ ഒഴിഞ്ഞ കോണിലിരുന്ന് മൊബൈലിൽ എന്തൊക്കെയൊ കണ്ട് ആസ്വാദിക്കുകയാണ്. അയാൾ അനക്കം ഇല്ലാതെ പതുകെ തുണി ഒന്ന് കൂടി മുറുക്കി എടുത്ത് മടി കുത്തിൽ ഒളിപ്പിച്ച കഠാരമേൽ അയാളുടെ പരുക്കൻ കൈകളാൽ ഒന്ന് തടവി. മൊബൈൽ വെളിച്ചത്താൽ നടപ്പാതയും പിന്നിട്ട് ഉരുള്ളൻ കല്ലുകളെ ചവിട്ടി മുൾ ചെടികളെ വകഞ്ഞ് മാറ്റി ചെറിയ കുന്ന് കയറാൻ തുടങ്ങി. ലക്ഷ്യം വെച്ച ഇരുനില വീടിന്റെ സമീപത്തുള്ള പൊന്തകാട്ടിൽ ഇരുട്ടിന്റെ മറവിൽ ഇരുപ്പ് ഉറപ്പിച്ചു. വീട്ടുക്കാർ ലൈറ്റ് അണക്കാനും ഉറങ്ങുന്നത് വരെ കാത്തിരിക്കാനും അയാൾ തിരുമാനിച്ചിരുന്നു.

പഴയ കാര്യങ്ങൾ അയാളുടെ മനസിലേക്ക് ഒരു വിങ്ങലോടെ തികട്ടി വന്ന് കൊണ്ടിരുന്നു, 20 വർഷം മുമ്പുള്ള കാലത്തേക്ക് അയാളുടെ മനസ് സഞ്ചരിച്ചു. ബോംബെ നഗത്തിലെ മലയാളികൾ തിങ്ങി പാർക്കുന്ന ടെങ്കർമുല്ല, പണി എടുത്തും സ്വന്തമായി ചെറുകിട കച്ചവടങ്ങളും ചെയ്യുന്ന അന്യ സംസ്ഥാന തൊഴിലാളികളോടൊപ്പം മലയാളികളും. ഒരു ഡിസംബർ മാസത്തിൽ മഴയുള്ള രാത്രി ഏറെ വൈകി ഹോട്ടലിലെ വിശ്രമം ഇല്ലാത്ത പണി കഴിഞ്ഞ് അന്നത്തെ കൂലി നാൽപ്പത് രൂപയും വാങ്ങി താമസയിടത്തേക്ക് പോവുമ്പോഴാണ് കോരി ചെരിയുന്ന മഴയത്ത് ഇളനീര് വിൽക്കുന്ന ബംഗാളിയുടെ ഉന്ത് വണ്ടിക്ക് പിന്നിൽ തണുത്ത് വിറങ്ങലിച്ച് വിശന്ന് യാചിക്കുന്ന ഒരാളെ കണ്ടത്. പേര് സുനിൽ, നാട് വയനാടെന്നും പറയുമ്പോൾ തണുപ്പ് കൊണ്ട് അയാളുടെ ചുണ്ടുകൾ വിറക്കുന്നുണ്ടായിരുന്നു. തന്നെ പോലെ തന്നെ ജീവിതം കരുപിടിപ്പിക്കാൻ പട്ടിണിക്ക് അറുതി വരുത്താൻ നാട്ടിൽ നിന്ന് കള്ളവണ്ടി കയറിയവൻ, പിന്നെ ഒന്നും ആലോചിച്ചില്ല ഹൃദയത്തിൽ കാത്തു സൂക്ഷിക്കുന്ന മാനുഷിക പരിഗണനയും രക്തത്തിൽ അലിഞ്ഞ ദയ സുനിലിനേയും കൊണ്ട് തന്റെ ഇടുങ്ങിയ റൂമിൽ പന്ത്രണ്ട് പേരിൽ അവനെയും കുത്തി നിറച്ചു. സഹമുറിയനും ബോംബയിൽ എത്തിയ ആദ്യ നാളുകളിൽ ഹോട്ടൽ പണി ശരിയാക്കി തരാൻ സഹായിച്ച താമരശ്ശേരിക്കാരൻ ദാസൻ സുനിലിന്റെ പെരുമാറ്റത്തിൽ എന്തോ അസ്വഭാവികത കണ്ട് എന്നോട് സൂചിപ്പിച്ചത് ഞാൻ കാര്യമാക്കി എടുത്തില്ല. ജോലി ചെയ്യുന്ന മാർവാടിയുടെ ഹോട്ടലിൽ ലീവിന് നാട്ടിൽ പോയ തമിഴന്റെ പകരക്കാരനായി സുനിലിന് പണിയും ശരിപ്പെടുത്തി.

രാത്രി പതിനൊന്ന് മണി ആവുന്നതോടെ ഭക്ഷണം കഴിക്കുന്നവരുടെ തിരക്ക് ഒഴിഞ്ഞാൽ മാർവാടി ഹോട്ടലിന്റെ മുൻഭാഗം അടച്ച് വീട്ടിലേക്ക് പോകും പിൻ ഭാഗത്തിന്റെ താക്കോൽ എന്നെയാണ് ഏൽപ്പിച്ചിട്ടുള്ളത്. ആളുകൾ ഭക്ഷിച്ച് കഴിഞ്ഞ എച്ചിലുകൾ വാരിക്കോരി കുറച്ച് അപ്പുറത്തുള്ള വേസ്റ്റ് ട്രമിൽ കൊണ്ടു ചെന്നിടണം. പാത്രങ്ങൾ മുഴുവനായി കഴുകി വെച്ച് ഹോട്ടൽ മുഴുവൻ നിലം അടിച്ച് വൃത്തിയാക്കി ക്ഷീണിച്ച് അവശനായി സുനിലുമായി റൂമിൽ എത്തുമ്പോഴേക്കും രാത്രി പന്ത്രണ്ട് മണി കഴിയും. മൂട്ടയുടെയും കൊതുക്കി​ന്റെ കടിയും അനുഭവിച്ച് പാതിയുറക്കം, മാസാവസാനം കിട്ടുന്ന വേതനം നാട്ടിലേക്ക് അയക്കുമ്പോൾ നാട്ടിലേ കുടുംബങ്ങളുടെ പട്ടിണി മാറുമ്പോൾ കിടുന്ന ആശ്വാസം അത്രമാത്രം വലുതാണ്.

നാളുകളും മാസങ്ങളും പിന്നിട്ടു, ലീവിന് പോയ തമിഴൻ തിരിച്ച് വരാത്തിനാലാൽ പകരക്കാരനായി നിന്ന സുനിലിന് ഹോട്ടലിൽ ജോലി സ്ഥിരപ്പെട്ടു. നിത്യ ജീവിതത്തിന് ഒരു മാറ്റവും ഇല്ല, വർഷത്തിലൊരിക്കലാണ് നാടണയാറ്. ലീവിന് നാട്ടിൽ പോയാൽ ഒരാഴ്ച കൊണ്ട് തന്നെ അവധിയും കഴിഞ്ഞ് ബോംബെയിലേക്ക് തിരിച്ചു പോരും. പോക്കറ്റ് പെട്ടെന്ന് കാലിയാവുകയാണ്. എന്നെങ്കിലും ഒരിക്കൽ ദാരിദ്ര്യവും പട്ടിണിയും മാറി നല്ലൊരു കാലം വരും എന്ന് പ്രതീക്ഷയിൽ നാളുകൾ തള്ളി നീക്കി. സുനിലിന്റെ വീട് വയനാട് എന്നറിയാം. എന്നാൽ, നാട്ടിൽ പോകുമ്പോൾ പല സഹമുറിയന്മാർ ആവശ്യപ്പെടുന്നതുപോലെ സുനിൽ ഇതുവരെ അവൻ്റെ വീട്ടിൽ പോവാനും വിവരങ്ങൾ തിരക്കാനും ആവശ്യപെട്ടിട്ടില്ല. മുമ്പ് ദാസൻ പറഞ്ഞത് ഓർമ്മ വന്നു. സുനിലിന്റെ ജീവിതത്തിൽ എന്തൊക്കെയോ ദുരൂഹതയുണ്ടന്ന്. രാത്രി ഏറെ വൈകി ഹോട്ടൽ അടച്ച്, സുനിലുമായി ഒന്നിച്ച് റൂമിലേക്ക് പോകുന്നത് നിന്നിട്ട് ഇപ്പോൾ നാലുമാസത്തിൽ കൂടുതലായി. അവൻ പിന്നെയും കുറെ സമയം കഴിഞ്ഞാണ് റൂമിലെത്താറ് അപ്പോഴേക്കും എല്ലാവരും ഉറങ്ങിക്കാണും. സുനിലിന്റെ ജീവിതത്തിൽ എന്തൊക്കെയോ ദുരൂഹത മണക്കുന്നു എന്ന് സഹമുറിയന്മാർ അടക്കം പറയുന്നുണ്ട്.

അർധരാത്രി രണ്ടു മണിക്ക് റൂമിന്റെ വാതിൽ ചവിട്ടി തുറന്ന് അഞ്ചോളം പൊലീസ് വ്യൂഹം അകത്ത് കയറി എല്ലാവരും നല്ല ഉറക്കമായിരുന്നു. എല്ലാവരും ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്നു. സുനിലിനെ മാത്രം റൂമിൽ കാണുന്നില്ല. അവൻ എപ്പോഴാണ് രാത്രി വരുന്നതെന്ന് ആർക്കും നിശ്ചയവുമില്ല, പൊലീസിന്റെ നോട്ടം എന്നിലേക്കാണ്. ചീറിടുത്ത പൊലീസുകാർ അവിടെ വെച്ച് തന്നെ എന്നെ മർദ്ദിച്ച് ആവശനാക്കി കാരണം എന്തെന്നറിയാതെ ഞാനും . ഹിന്ദിയിൽ എന്തൊക്കെയോ പുലമ്പുന്നുണ്ട്. ഒരു പെൺകുട്ടി കൊല്ലപ്പെട്ടുവെന്ന് പൊലീസിന്റെ സംസാരത്തിൽ നിന്നും മനസ്സിലായി. വേദനയിൽ പുളഞ്ഞ് ഞാൻ ഒന്ന് വായ തുറക്കും മുമ്പേ അവർ എന്നെ പൊതിരെ തല്ലി. പൊലീസ് ജീപ്പിൽ കയറ്റി ആ തണുത്ത വിറങ്ങലിച്ച രാത്രിയിൽ കൊണ്ടുപോയി.

കോടതി വിധി പകർപ്പ് മലയാളി അഭിഭാഷകൻ പറഞ്ഞു തന്നപ്പോഴാണ് താൻ അറിയാത്ത അകപ്പെട്ടുപോയ കേസിന്റെ യാഥാർത്ഥ്യം മനസ്സിലായത് ബോംബെയിൽ വന്നു താമസിക്കുന്ന ബംഗാളി കുടുംബത്തിലെ ഒരു പെൺകുട്ടിയുമായി സുനിലിന് ബന്ധമുണ്ടായിരുന്നു. രാത്രി ഹോട്ടൽ അടച്ച ശേഷം അവൻ ആരും അറിയാതെ അവളുടെ വീട്ടിൽ പോകുമായിരുന്നു. ചില സമയങ്ങളിൽ ഹോട്ടലിന്റെ പിറകു വശവത്തും അവർ കൂടുമായിരുന്നു . ബോംബിടാമെന്ന തീരുമാനത്തിൽ അവർ എത്തുകയും പെൺകുട്ടിയോട് വീട്ടിൽനിന്ന് പണവും ആഭരണവും മോഷ്ടിക്കാനും അവൻ ആവശ്യപ്പെട്ടു. അർദ്ധ രാത്രിയിൽ ഹോട്ടലിൽ എത്തിയ പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് അവൻ കൊന്നു. പണവും ആഭരണവുമായി അവൻ മുങ്ങി. ഹോട്ടൽ ഉടമ മാർവാടിയുടെ മൊഴി പ്രകാരം കൂട്ട് പ്രതിയായി തന്നെയും പ്രതിചേർത്തു. തന്റെ ഒത്താശ പ്രകാരം അല്ലാതെ ഈ കൊലപാതകം നടക്കില്ല എന്ന് കോടതി വിധിച്ചത്. പിഴയടക്കം നീണ്ട 15 വർഷം ബോംബെ ജയിലിൽ.

പീഡനവും ഭാരിച്ച ജോലിയും ജയിലിൽ , നാട്ടിൽ നിന്ന് തൊഴിൽ തേടി വന്ന ഒരാൾക്ക് താമസ സൗകര്യവും പണിയും ശരിപ്പെടുത്തി കൊടുത്തതിനുള്ള ശിക്ഷ, ജയിലിൽ അകപ്പെട്ടതോടെ നാട്ടിലെ കുടുംബവും പട്ടിണിയായി ദുഃഖം താങ്ങാനാവാതെ മതാപിതാക്കളും മരിച്ചു പോയി, നാട്ടിൽ കൊലപാതകി എന്ന ചാപ്പ കുത്തപ്പെട്ടു. നല്ല കാലങ്ങൾ കരാഗൃഹത്തിലായതിനാൽ വിവാഹ പ്രായവും കടന്നുപോയി. സുനിൽ ചെയ്ത തെറ്റിന് ബലിയാടായി ജീവിതം ഹോമിക്കപ്പെട്ടു. മറ്റ് ജയിൽ പുള്ളികളോട് നല്ല നിലയിൽ പെരുമാറുന്നത് കൊണ്ടും മറ്റ് ജയിൽ പുളികളെ പോലെ പ്രശ്നങ്ങൾ ഉണ്ടാകാത്തത് കൊണ്ടും ജയിൽ വാർഡന് സേവനങ്ങൾ ചെയ്തു കൊടുക്കുന്നതു കൊണ്ടും അവരുടെ അനുകമ്പ പിടിച്ചു പറ്റി.

പ്രായവും ഏറി വന്നു കൊണ്ടിരുന്നു​. അങ്ങിങ്ങായി നരയും തുടങ്ങി, ഉള്ളിൽ സുനിലിനോടുള്ള പ്രതികാരം ഒരു തീയായി മനസ്സിൽ പടർന്നു പന്തലിച്ചു. അവൻ എവിടെ പോയി ഒളിച്ചാലും കണ്ടെത്തും എന്ന് മനസ്സിൽ ഉറപ്പിച്ചു. ചെയ്യാത്ത കുറ്റത്തിന് നീണ്ട പതിനഞ്ച് വർഷത്തെ ജയിൽ വാസവും കഴിഞ്ഞ് ജയിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ബോംബെ നഗരം ആകെ മാറിയിരിക്കുന്നു. പണിയെടുത്തിരുന്ന ഹോട്ടലിന്റെയും താമസിച്ച് റൂമിൻ്റെയും സ്ഥാനത്ത് പുതിയ കെട്ടിടങ്ങൾ. പഴയ കൂട്ടുകാർ എല്ലാം പ്രവാസത്തിലേക്കും ചിലർ ബോംബെയിൽ തന്നെ സ്വന്തമായി സ്ഥാപനങ്ങളും തുടങ്ങി. ആർക്കും തന്നോട് ഒരു അനുകമ്പയൊ താല്പര്യമോ ഇല്ല. ഒരു കൊലക്കേസിൽ പ്രതിയായിട്ടാണ് തന്നെ എല്ലാവരും കാണുന്നത് അറിയാവുന്നവരിൽ പലരോട് ചോദിച്ചിട്ടും സുനിലിനെ കുറിച്ച് ഒരു വിവരവും ആർക്കും അറിയില്ല. കൊല ചെയ്ത ഉടനെ പണവും സ്വർണവുമായി നാട് പിടിച്ച് കാണും , സ്ഥലം വയനാട് എന്നല്ലാതെ മറ്റൊന്നും അറിയില്ലല്ലോ ആർക്കും.

ബോംബെയിൽ നിന്ന് നാട്ടിൽ തിരിച്ചെത്തിയത് മുതൽ അലച്ചില്ലായിരുന്നു. സുനിലിനെ കണ്ടുപിടിക്കാൻ കഴിഞ്ഞ അഞ്ചുവർഷമായി ഈ വയനാട്ടിൽ തന്നെ പലപ്പോഴായി അവനെ തെരഞ്ഞു വന്നിട്ടുണ്ട്. കുറെ അന്വേഷിച്ചു. പട്ടണങ്ങളും ഗ്രാമങ്ങളിലും അവനെ തേടി എത്തി. അവൻ്റെ നെറ്റിയിലെ കറുത്ത പാടാണ് ഒരു അടയാളം. പ്രായം അവനെയും ബാധിച്ചിട്ടുണ്ടാവും. തിരിച്ചറിയാൻ പറ്റാത്ത വിധത്തിൽ . വയനാട്ടിലെ ഉൾഗ്രാമങ്ങളിലൂടെ നടക്കുമ്പോഴും പലരുടെയും നെറ്റിയിലേക്ക് സൂക്ഷിച്ചു നോക്കി കറുത്ത പാടു​ണ്ടോ എന്നറിയാൻ, എവിടെയും അവനെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതിപ്പോൾ കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ എത്രമത്തെ തവണയാണ് ചുരം കയറി വരുന്നതന്ന് ഓർമ്മയില്ല. നാട്ടിൽ പോയി എന്തെങ്കിലും പണി എടുത്ത് കിട്ടുന്ന സംഖ്യ ഒരുക്കി കൂട്ടി വെച്ച് വീണ്ടും കയറും വയനാട്ടിലേക്ക്. അപ്പോഴും മനസ്സ് മന്ത്രിക്കും എന്നെങ്കിലും ഒരിക്കൽ അവൻ എൻ്റെ കയ്യിൽ അകപ്പെടും.

നാല് ദിവസം മുമ്പാണ് ബോംബെയിൽ കൂടെ ഉണ്ടായിരുന്ന സഹ മുറിയൻ ദാസൻ വിളിച്ചു പറഞ്ഞത് വയനാട്ടിലെ മുണ്ടക്കൈ എന്ന സ്ഥലത്ത് വെച്ച് സുനിലിനെ കണ്ടെന്നും വയനാട്ടിലെ മുണ്ടക്കയിലാണ് താമസമെന്നും സുനിൽ അറിയാതെ അവന്റെ ഒരു ഫോട്ടോ എടുത്ത് ദാസൻ വാട്സ്ആപ്പിൽ അയച്ചു തരികയും ചെയ്തിരുന്നു.

രണ്ടുദിവസം മുമ്പ് അവനേയും തേടി വീണ്ടും വയനാട്ടിൽ എത്തി. സുനിലിൻ്റെ താമസവും സ്ഥലവും കണ്ടെത്തി. ബോംബെയിൽ നിന്ന് ഒരു പാവം ബംഗാളി പെൺ കുട്ടിയെ പറഞ്ഞ പ്രലോഭിപ്പിച്ച് ഹോട്ടലിലേക്ക് വിളിച്ച് വരുത്തി കൊന്ന് അവളുടെ മാതാപിതാക്കൾ രാവും പകലും വർഷങ്ങളോളം അധ്വാനിച്ചുണ്ടാക്കിയ പണവും ആഭരണവുമായി കടന്നു കളഞ്ഞു. ഒരു തെറ്റും ചെയ്യാത്ത എന്നെ പ്രതി ചേർത്തു. ഈ വയനാട്ടിൽ സ്വസ്ഥമായി കുടുംബവുമായി ജീവിക്കുന്നു അവൻ. അവന് ടൗണിൽ ഒരു കടയുണ്ട് രാവിലെ പണിക്ക് പോയാൽ രാത്രിയാണ് വീട്ടിൽ അണയാറ്. സുനിലിന്റെ വീടിന്റെ ലൈറ്റ് അണഞ്ഞു . അയാൾ ഒരു സിഗരറ്റിനും കൂടി തിരികൊടുത് അവർ ഉറങ്ങാൻ വേണ്ടി അരമണിക്കൂറും കൂടി കാത്തിരുന്നു.

ചിന്തയിൽ നിന്നുണർന്ന് പൊന്ത കാട്ടിൽ നിന്ന് എണീറ്റ് കുറ്റിച്ചെടികൾ വകഞ്ഞുമാറ്റി വീടിൻറെ അടുക്കള ഭാഗത്ത് എത്തി, നേരത്തെ കരുതിവച്ച കമ്പിപ്പാര കൊണ്ട് അടുക്കള വാതിൽ കുത്തിത്തുറന്ന് അയാൾ അകത്തു കയറി ഭാര്യയും രണ്ടു മക്കളുമായി കിടന്നുറങ്ങിയിരുന്ന സുനിലിന്റെ അടുത്തേക്ക് മൊബൈൽ ഫോൺ വെട്ടത്തിൽ അയാൾ നീങ്ങി, കയ്യിൽ കരുതിയ ക്ലോറോ ഫോം ഉപയോഗിച്ച് ഭാര്യയുടെയും മക്കളുടെയും ബോധം കെടുത്തി. അയാൾ സുനിലിനെ കുലുക്കി വിളിച്ചു, ഒരു ഞെട്ട ലോടെയും ആർത്ത് വിളിയോടെയും സടകുടഞ്ഞ് എണീറ്റ സുനിലിന്റെ ശബ്ദം കൂടെ കിടക്കുന്ന ഭാര്യയും കുട്ടികളും കേട്ടില്ല. അയാൾ തന്നെ റൂമിന്റെ ലൈറ്റ് ഇട്ടു. അയാൾക്കും സുനിലിനും ഇടയിൽ ഇരുപത്ത് വർഷത്തെ പ്രായത്തിന്റെ മാറ്റം ശരീരത്തിൽ പ്രകടമാണെങ്കിലും സുനിൽ അയാളെ തിരിച്ചറിഞ്ഞു. പിന്നെ നടന്നത് കടുത്ത മൽ പിടുത്തവും പോരാട്ടവുമാണ്, ഇതിനിടെ അയാൾ കയ്യിൽ കരുതിയ കഠാര എവിടെയോ വീണു പോയിരുന്നു. കടുത്ത മൽപ്പിടുത്തത്തിന് ഒടുവിൽ അയാൾ സുനിലിനെ കീഴ്പെടുത്തി, കിടക്കയിൽ നിന്ന് തലയണ എടുത്ത് ശ്വാസം മുട്ടിച്ച് സുനിലിനെ കൊന്നു. മരണം തീർച്ചപ്പെടുത്തി, കഴിഞ്ഞ ഇരുപത്ത് വർഷമായി മനസ്സിൽ ഊതി വീർപ്പിച്ച പ്രതികാരത്തിന്റെ കനൽ കെട്ടു , അയാൾ കുന്നും നടപ്പാതയും ഇറങ്ങി അയാളുടെ ലോഡ്ജിനെ ലക്ഷ്യമാക്കി നടന്നു. അയാളുടെ മൂക്കിൻ തുമ്പത്ത് മഴവെള്ളം ഉറ്റി വീണു മഴയുടെ ശക്തി കൂടി വരികയാണ്. ഇനിയും ലോഡ്ജിൽ എത്താൻ മൂന്ന് കിലോമീറ്റർ നടക്കണം അയാൾ മഴയെ വകവക്കാതെ ലോഡ്ജിലേക്ക് കുതിച്ചു പായുകയാണ്.

നാളെ പുലർച്ച തന്നെ വയനാട് വിടണം കുറച്ചു കാലം എവിടെയെങ്കിലും പോയി ഒളിവിൽ താമസിക്കണം. നാളെ രാവിലെ തന്നെ കൊല ചെയ്ത വീടിന്റെ മുന്നിൽ പോലീസും നാട്ടുകാരും പത്രക്കാരും തടിച്ചു കൂടും സംശയവും തോന്നിയവരിലേക്കും വയനാട്ടിൽ പുതുതായി എത്തിയവരിലേക്കും അന്വേഷണം വ്യാപിക്കും, ലോഡ്ജിൽ താൻ കൊടുത്ത വിലാസം വ്യാജമാണ്, വയനാട്ടിൽ സ്റ്റഡി ടൂറിന് വന്ന കുട്ടികളുടെ കൂടെ ഡ്രൈവർ ആയിട്ടാണ് വന്നിരിക്കുന്നതാണ് ലോഡ്ജിൽ എഴുതി കൊടുത്തിരിക്കുന്നത്. മാത്രമല്ല ഇന്ന് ഞാൻ പുറത്തിറങ്ങുമ്പോൾ ലോഡ്ജിലെ റൂം ബോയി കണ്ടോ എന്നും അറിയില്ല. ശക്തിയാർജിച്ച മഴയിൽ കിതച്ചു ഓടുന്നതിനിടെ അയാൾ മനസ്സിൽ പലതും ഓർത്തു.

വെപ്രാളത്തിൽ ലോഡ്ജ് മുറിയിൽ എത്തി രാവിലെ 5 30ന് ഊട്ടിയിലേക്ക് ഒരു ബസ് ഉണ്ട് അതിൽ കയറി രക്ഷപ്പെടാം. അയാൾ വസ്ത്രങ്ങൾ ഓരോന്നായി ബാഗിലേക്ക് മടക്കിവെച്ചു നേരം വെളുക്കാൻ കാത്തിരുന്നു, ഇതിനിടയിൽ അയാൾ എപ്പോഴോ ക്ഷീണത്താൽ ഉറങ്ങത്തിലേക്ക് വഴുതി വീണു. പുറത്തുള്ള അട്ടഹാസവും ആളുകളുടെ നെട്ടോട്ടവും ബഹളവും കേട്ടപ്പോൾ ഞെട്ടി എഴുന്നേറ്റ് പുറത്തിറങ്ങി, പ്രാദേശിക വാർത്താ ചാനലുകളും വാഹനങ്ങളും ചീറിപ്പാറി പോകുന്നുണ്ട്, കുറച്ചപ്പുറമായി ഉറക്ക വേഷത്തിൽ കൂട്ടംകൂടി നിൽക്കുന്നവരിലേക്ക് കാര്യമറിയാൻ അയാൾ ചെന്നു.

അർദ്ധരാത്രി രണ്ട് മണിക്ക് മുണ്ടക്കൈ , ചൂരൽമല , അട്ടമല , പുഞ്ചിരിമറ്റം എന്നിവിടങ്ങളിൽ കനത്ത മഴയിൽ കടുത്ത ഉരുൾപൊട്ടൽ ഉണ്ടായിരിക്കുന്നു, ചെളിയും വെള്ളവും പാറക്കല്ലുകളും പ്രദേശത്ത് പതിച്ചു. നൂറുകണക്കിന് മൃതശരീരങ്ങൾ വെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. അയാൾ തരിച്ചിരുന്നു പ്രാദേശിക നാട്ടുകൂട്ടങ്ങളിൽ നിന്ന് ആ വാർത്ത കേട്ടിട്ട്. ഇന്ന് രാത്രിയുടെ തുടക്കത്തിൽ സുനിലിനെ കൊന്നൊടുക്കിയ ആ വീടും അവിടെയുള്ളവരും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയിരിക്കും. താൻ ക്ലോറോഫോം കൊടുത്ത് ബോധം കെടുത്തിയ സുനിലിന്റെ ഭാര്യയും കുട്ടികളും അബോധാവസ്ഥയിൽ തന്നെയായിരിക്കുമോ മഴ വെള്ള പാച്ചിലിൽ ഒലിച്ചുപോയി ചളിയിൽ ആണ്ടിരിക്കുക.

പുലർച്ച തന്നെ സന്നദ്ധസേവകരും പൊലീസും പത്രക്കാരും നാട്ടുകാരും വയനാട്ടിലെ ദുരന്ത പ്രദേശത്ത് കുതിച്ച് എത്തി. സന്നദ്ധ പ്രവർത്തകർ ചളിയിൽ നിന്നും മൃഗശരീരങ്ങൾ എടുത്തുകൊണ്ടുവരികയാണ്. ചില മൃത ശരീരങ്ങളുടെ വയർ പൊട്ടി പൊളിഞ്ഞ് ശരീരത്തിലെ ആന്തരികായവങ്ങൾ മഴ വെള്ളത്തിൽ എവിടെയൊക്കെയോ ചീന്നി ചിതറി ഒലിച്ച് പോയിരിക്കുന്നു. സന്നദ്ധ പ്രവർത്തകർ വഹിച്ചു കൊണ്ട് വരുന്ന മൃതശരീരങ്ങൾ ആരുടേതന്ന് ദുരന്തത്തിൽ അവശേഷിച്ച ആർക്കും തന്നെ തിരിച്ചറിയാൻ കഴിയുന്നില്ല. വരിവരിയായി നിരത്തിവെച്ച ശവ ശരീരങ്ങൾ സേവന പ്രവർത്തകർ വെള്ളമടിച്ച് വൃത്തിയാക്കുന്നുണ്ട്. ദുരന്തഭൂമിയിൽ വന്നുകൊണ്ടിരിക്കുന്ന ഓരോ മൃത ശരീരത്തിലേക്കും അയാൾ സൂക്ഷിച്ചു നോക്കുന്നുണ്ട്. അയാൾ സുനിലിന്റെ മുഖം തിരയുന്നുണ്ട് പക്ഷേ നിരാശ മാത്രം ബാക്കി .

മണിക്കൂറുകൾ നീങ്ങി സേവന സംഘങ്ങൾ കൂടുതലായി വയനാട്ടിലേക്ക് എത്തി തുടങ്ങി, വാർത്ത ചാനലുകൾ ലൈവായി ദുരന്ത ഭൂമിയുടെ ദൃശ്യങ്ങൾ ലോകത്തെ കാണിച്ചു കൊടുത്തു കൊണ്ടിരുന്നു. അയാൾ അക്ഷമനായി ദുരന്ത ഭൂമിയിൽ നടക്കുകയാണ്, കുറച്ച് ദൂരത്തു നിന്നായി പത്തോളം സേവന സന്നദ്ധർ നാല് മൃത ശരീരങ്ങൾ ചുമലിലേറ്റി വരുന്നുണ്ട്. അത് കൊണ്ടുവന്നിറങ്ങിയത് അയാളുടെ സമീപത്താണ്. വേറെ ചില വളണ്ടിയർമാർ വെള്ളവുമായി വന്നു മൃതശരീരങ്ങൾ കഴുകി വൃത്തിയാക്കാൻ തുടങ്ങി. സന്നദ്ധസേവകർ കഴുകി വൃത്തിയാക്കിയ മൃത ശരീരത്തിന്റെ നെറ്റിയിലെ കറുത്ത പാട് , സുനിൽ അയാൾ മനസ്സിൽ കുറിച്ചു. പിന്നെ അയാൾ അവിടെ നിന്നില്ല. കൂട്ട ദുരന്ത മരണത്തിൽ സുനിലും കുടുംബവും രേഖകളിൽ എഴുതി ചേർക്കപ്പെടും. കുന്നിൻ ചെരുവിലെ ചെളിയിലൂടെ പ്രയാസപ്പെട്ട് അയാൾ നടക്കുമ്പോൾ ഇരുപത്ത് വർഷം മുമ്പ് ബോംബെയിൽ കൊലചെയ്യപ്പെട്ട ബംഗാളി പെൺകുട്ടിയുടെ മുഖവും അയാളുടെ മനസ്സിൽ തെളിഞ്ഞു...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad LandslideWayanad
News Summary - The story of The story of Munavvar Valanchery
Next Story