ജീവിച്ചിരിക്കുമ്പോൾ അഴീക്കോടിനെ ഇല്ലാതാക്കാൻ ശ്രമിച്ചവർ മരിച്ചിട്ടും അദ്ദേഹത്തെ ഭയക്കുന്നു -ബാലചന്ദ്രൻ വടക്കേടത്ത്
text_fieldsതൃശൂർ: ജീവിച്ചിരിക്കുമ്പോൾ അഴീക്കോടിനെ ഇല്ലാതാക്കാൻ ശ്രമിച്ചവർ മരിച്ചിട്ടും അദ്ദേഹത്തെ ഭയക്കുന്നതായി നിരൂപകൻ ബാലചന്ദ്രൻ വടക്കേടത്ത് പറഞ്ഞു. അഴീക്കോട് സ്മാരകത്തോടുള്ള കേരള സാഹിത്യ അക്കാദമിയുടെ അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അഴീക്കോട് വിചാരവേദിയും തൃശൂരിന്റെ സാംസ്കാരലോചനവും ചേർന്ന് സാഹിത്യ അക്കാദമിക്കുമുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഴീക്കോട് സ്മാരക വസതി നിർമാണത്തിൽ സാംസ്കാരികമന്ത്രി നേരിട്ടിടപെട്ട് പണി ഉടൻ പൂർത്തിയാക്കി പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുക, സ്മാരകത്തിന്റെ മാസ്റ്റർപ്ലാൻ പരസ്യപ്പെടുത്തുക, സാഹിത്യ അക്കാദമി മെയിൻഹാളിന് അഴീക്കോടിന്റെ പേര് നൽകുക എന്നീ ആവശ്യങ്ങളും ധർണയിൽ ഉന്നയിച്ചു.
അഴീക്കോട് വിചാരവേദി ചെയർമാൻ കെ. രാജൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. നടൻ നന്ദകിഷോർ, സജീഷ് കുട്ടനെല്ലൂർ, എം. സേതുമാധവൻ, എം.സി. തൈക്കാട്, കെ.സി. ശിവദാസ്, സുനിൽ കൈതവളപ്പിൽ, എ.പി. രാമചന്ദ്രൻ, പി.എ. രാധാകൃഷ്ണൻ, വിജി പുതുരുത്തി, കെ. ഹരി കാറളം, പ്രമോദ് ചേർപ്പ്, ബിന്ദു മായന്നൂർ എൻ. രാജഗോപാൽ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.