യു.എൻ മാധ്യമപുരസ്കാരം ഇറാനിൽ തടവിൽ കഴിയുന്ന മൂന്ന് വനിത മാധ്യമപ്രവർത്തകർക്ക്
text_fieldsയുനൈറ്റഡ് നേഷൻസ്: മാധ്യമസ്വാതന്ത്ര്യത്തിനുള്ള ഐക്യരാഷ്ട്ര സഭയുടെ പുരസ്കാരം ഇറാനിൽ തടവിൽ കഴിയുന്ന മൂന്ന് വനിത മാധ്യമ പ്രവർത്തകർക്ക്. കഴിഞ്ഞ സെപ്റ്റംബറിൽ ശിരോവസ്ത്രം ശരിയായി ധരിച്ചില്ലെന്നാരോപിച്ച് സദാചാര പൊലീസിെന്റ മർദനത്തിനിരയായി മഹ്സ അമിനി എന്ന 22കാരി മരിച്ച വിവരം പുറംലോകത്തെ അറിയിച്ച നിലോഫർ ഹമീദി, അമിനിയുടെ മൃതദേഹ സംസ്കാരത്തെക്കുറിച്ച് റിപ്പോർട്ടെഴുതിയ എലാഹെ മുഹമ്മദി, മാധ്യമപ്രവർത്തകയും പ്രമുഖ ആക്ടിവിസ്റ്റുമായ നർഗീസ് മുഹമ്മദി എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്.
1986 ഡിസംബർ 17ന് വധിക്കപ്പെട്ട കൊളംബിയൻ മാധ്യമപ്രവർത്തകൻ ഗില്ലെർമോ കാനോയുടെ പേരിലുള്ള യു.എൻ എജുക്കേഷനൽ സയന്റിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻ വേൾഡ് പ്രസ് ഫ്രീഡം പുരസ്കാരമാണ് ഇവരെ തേടിയെത്തിയത്.
ജോലി നിർവഹണത്തിൽ നിന്ന് വിലക്കപ്പെടുകയും സുരക്ഷഭീഷണി േനരിടുകയും ചെയ്യുന്ന എല്ലാ വനിത മാധ്യമപ്രവർത്തകർക്കും ആദരമർപ്പിക്കേണ്ടത് പ്രാധാന്യമർഹിക്കുന്നതാണെന്ന് യുനെസ്കോ ഡയറക്ടർ ജനറൽ ഓഡ്രി അസൂലെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.