തുഞ്ചന്‍ ഉത്സവത്തിന് ഇന്ന് തിരിതെളിയും: ചരിത്രകാരി റൊമീല ഥാപ്പര്‍ ഉദ്ഘാടനം ചെയ്യും
text_fieldsതിരൂര്‍: ഈ വര്‍ഷത്തെ തുഞ്ചന്‍ ഉത്സവത്തിന് തിരൂര്‍ തുഞ്ചന്‍പറമ്പില്‍ ബുധനാഴ്ച തുടക്കമാവും. ചരിത്രകാരി റൊമീല ഥാപ്പര്‍ ഉദ്ഘാടനം ചെയ്യും. എം.ടി. വാസുദേവന്‍ നായര്‍ അധ്യക്ഷത വഹിക്കും. തുഞ്ചന്‍ സ്മാരകപ്രഭാഷണം കേരള സാഹിത്യ അക്കാദമി അധ്യക്ഷന്‍ സച്ചിദാനന്ദന്‍ നിര്‍വഹിക്കും. പുസ്തകോത്സവം ഉദ്ഘാടനം ആര്‍ട്ടിസ്റ്റ് മദനനും കലോത്സവം ഉദ്ഘാടനം നടൻ ഇന്നസെന്‍റും നിര്‍വഹിക്കും. ഉച്ചക്കുശേഷം കവിസമ്മേളനത്തില്‍ 13 കവികള്‍ കവിത അവതരിപ്പിക്കും.
വ്യാഴാഴ്ച രാവിലെ എഴുത്താണി എഴുന്നള്ളിപ്പ് നടക്കും. തുടര്‍ന്ന് 'സ്വാതന്ത്ര്യാനന്തര ഭാരതീയ സാഹിത്യം' ദേശീയ സെമിനാർ നടക്കും. മൂന്നാം ദിവസം 'സ്വാതന്ത്ര്യസമരവും സ്ത്രീകളും' സെമിനാറും സമാപന ദിനമായ 14ന് 'സമകാല കേരളവും സ്ത്രീ സ്വത്വാവിഷ്കാരങ്ങളും' സെമിനാറും നടക്കും. വൈകീട്ട് സമാപന സമ്മേളനം ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. വിദ്യാധരനും വി.ടി. മുരളിയും അവതരിപ്പിക്കുന്ന 'പാട്ടിന്റെ പാലാഴി' സംഗീതവിരുന്ന്, ഷബീര്‍ അലിയുടെ ഗസല്‍, തിരുവനന്തപുരം സൗപര്‍ണികയുടെ 'ഇതിഹാസം' നാടകം, കെ.പി. രാകേഷിന്‍റെ ഭരതനാട്യം, മിനി പ്രമോദ് മേനോന്റെ മോഹിനിയാട്ടം, പുസ്തകോത്സവം, ദ്രുതകവിത രചനമത്സരം, സാഹിത്യക്വിസ്, അക്ഷരശ്ലോകം എന്നിവയും നാല് ദിവസത്തിലായി നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.