ഇന്ന് മലയാള കവിതാദിനം
text_fieldsഡിസംബര്‍ 16 കേരളത്തില്‍ മലയാള കവിതാദിനമായി ആഘോഷിക്കുന്നു. തോന്നയ്ക്കല്‍ ആശാന്‍ സ്മാരകത്തിലാണ് കവിതാദിനപരിപാടികള്‍ അരങ്ങേറുന്നത്. 2012ലാണ് കവിതാദിനാചരണത്തിന് തുടക്കം കുറിച്ചത്. ചപുതു തലമുറയെ മലയാള ഭാഷയിലും സാഹിത്യത്തിലും തൽപരരാക്കുക എന്ന ലക്ഷ്യത്തോടെയാണ് മലയാള കവിതാ ദിനം ആചരിച്ചു തുടങ്ങിയത്. മലയാള കവിതയില്‍ യുഗപരിവര്‍ത്തനത്തിന് തുടക്കം കുറിച്ച കുമാരനാശാെൻറ വീണപൂവ് പ്രകാശനം ചെയ്യപ്പെട്ട ദിവസം എന്ന നിലയിലാണ് കവിതാ ദിനം തെരഞ്ഞെടുത്തത്.
കവിതകള്‍ ആലപിക്കുന്നതിനോടൊപ്പം കവിതാശകലങ്ങളോ കവിതകളോ മൊബൈല്‍ ഫോണിലൂടെയോ ഇന്റര്‍നെറ്റിലൂടെയോ സുഹൃത്തുക്കള്‍ക്ക് കൈമാറിയും ദിനാചരണം നടത്തുന്നു.
കവി ശബ്ദതില്‍ നിന്ന് വ്യുല്പന്നമായ ഭാവനാമമാണു കവിത. കവി സൃഷ്ടിയുടെ ഗുണ ധര്‍മ്മം മാത്രമാണ് കവിത.ഗാനരൂപത്തില്‍ അവതരിപ്പിക്കാവുന്ന ശബ്ദാലങ്കാരവും വൃത്താലങ്കാരവും അര്‍ത്ഥാലങ്കാരവും യോജിച്ചു നില്ക്കുന്ന ആശയാവിഷ്‌കാരമാണു കവിത അഥവാ കാവ്യം. അര്‍ത്ഥവ്യാപ്തമായ വാക്കുകളെ ഗാനരൂപത്തില്‍ ഘടിപ്പിച്ചു വായിക്കാനും വായിച്ചവ ഓര്‍മ്മയില്‍ നിറുത്താനും പദ്യരൂപങ്ങള്‍ കൂടുതല്‍ ഉചിതമാണു എന്നതിലൂടെ വ്യംഗ്യ ഭാഷയില്‍ സാഹിത്യപ്രാധാന്യം കല്പിച്ചിരുന്ന, ആശയാവിഷാരങ്ങള്‍ക്കു സൗന്ദര്യം കല്പിച്ചിരുന്ന ഒരുകാലഘട്ടത്തില്‍ ഉദിച്ചുയര്‍ന്നതായിരുന്നു കവിത. രുചിക്കുംതോറും ആസ്വാദനം വര്‍ദ്ധിപ്പിക്കുന്നു എന്നതാണു കവിതയുടെ മഹത്ത്വമെന്ന് ആസ്വാദകർ വിലയിരുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.