Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightഐരാവതിക്കരയിലെ മലയാളി

ഐരാവതിക്കരയിലെ മലയാളി

text_fields
bookmark_border
ഐരാവതിക്കരയിലെ മലയാളി
cancel

'... ഐരാവതി നദി എ​െൻറ ഓർമയിൽ ഇപ്പോഴുമുണ്ട്​. അതി​െൻറ മുകളിൽ മരക്കാലുകൾ നാട്ടി അതിൽ പലക നിരത്തിയായിരുന്നു ഞങ്ങളുടെ വീട്​ നിർമിച്ചിരുന്നത്​. വെള്ളപ്പൊക്കം അതിജീവിക്കാനായിരുന്നു ആ വീടുകൾ അങ്ങനെ നിർമിച്ചത്​.' പതിറ്റാണ്ടുകൾക്കപ്പുറത്തെ ഓർമകളിൽ മുങ്ങിത്തപ്പി ഒരിക്കൽ യു.എ. ഖാദർ ഏഴാം വയസിൽ വിട്ടുപോന്ന മാതൃദേശത്തെ ഓർമിച്ചെടുത്തു. വർഷങ്ങൾക്കു​ശേഷം താൻ പിറന്ന ബർമയിലെ ബില്ലീൻ ഗ്രാമത്തിൽ ഖാദർ പോയിരുന്നു. യുദ്ധത്തി​െൻറ കെടുതിയിൽ പിതാവി​െൻറ തോളിലേറി രക്ഷപ്പെട്ട അഭയാർത്ഥിയായിട്ടല്ല, അറിയപ്പെടുന്ന എഴുത്തുകാരൻ എന്ന മേൽവിലാസത്തിലായിരുന്നു ആ മടക്കയാത്ര.

ഇരുപതാം നൂറ്റാണ്ടി​െൻറ തുടക്കത്തിൽ വടകര, കൊയിലാണ്ടി ഭാഗങ്ങളിൽ നിന്ന്​ മലയാളികൾ സിംഗപൂരിലേക്കും ബർമയിലേക്കുമൊക്കെ കുടിയേറുന്ന കാലമായിരുന്നു. ബർമയിൽ കച്ചവടത്തിനു പോയ കൊയിലാണ്ടിക്കാരൻ മൊയ്​തീൻ കുട്ടി ഹാജി തെരഞ്ഞെടുത്തത്​ നഗരങ്ങളായിരുന്നില്ല, ചൈനീസ്​ അതിർത്തിയിലുള്ള ബില്ലീൻ എന്ന ഉൾഗ്രാമമായിരുന്നു. അവിടെ അയാൾ വഴിയോര കച്ചവടം തുടങ്ങി. ഐരാവതി നദിയുടെ കരയിൽ വഴിയോര കച്ചവടത്തിലേർപ്പെട്ടിരുന്നവരിൽ ഏറെയും തിബത്തൻ വനിതകളായിരുന്നു. അതിൽ മാമൈദി എന്നൊരു സുന്ദരിയുമായി മൊയ്​തീൻ കുട്ടി പ്രണയത്തിലായി. അത്​ വിവാഹത്തിലുമെത്തി. പക്ഷേ, ആ ദാമ്പത്യം ഏറെ നാൾ നീണ്ടുനിന്നില്ല. മാമൈദി ഒരു മകന്​ ജന്മം നൽകി. മൂന്നാം നാൾ അവർ ഈ ലോകത്തോട്​ യാത്ര പറഞ്ഞു.

അമ്മയില്ലാത്ത ആ കുഞ്ഞിന്​ മുലപ്പാൽ പോലും കടമായി കുടിക്കേണ്ടിവന്നു. മാമൈദിയുടെ അനിയത്തിയായിരുന്നു കുഞ്ഞിനെ നോക്കിയിരുന്നത്​. വലിയ ഗോഡൗൺ പോലുള്ള കെട്ടിടത്തിലെ പീടികയിൽ മൊയ്​തീൻ കുട്ടി കച്ചവടത്തിലേർപ്പെടുമ്പോൾ കുട്ടിയുമുണ്ടാകും കൂടെ. രാത്രി വരെ ആ കടയിൽ തന്നെ. രാത്രിയാകുമ്പോൾ ഉപ്പയുടെ മരുമകൻ അബ്​ദുറഹ്​മാൻ വന്നു കൂട്ടിക്കൊണ്ടുപോകും.

ഖാദറിന്​ ഏഴ്​ വയസ്സ്​ പ്രായമുള്ളപ്പോൾ രണ്ടാം ലോകമഹായുദ്ധം രൂക്ഷമായി. ജപ്പാൻ ബർമക്കെതിരെ ആക്രമണം ശക്​തമാക്കി. കുടിയേറ്റക്കാർ കൈയിൽ കിട്ടിയതുമെടുത്ത്​ പലായനമാരംഭിച്ചു. മൊയ്​തീൻ കുട്ടിയും ബന്ധുക്കളും ഭാണ്ഡം കെട്ടി നാട്ടിലേക്ക്​ യാത്രയാരംഭിച്ചു. അപ്പോൾ മൊയ്​തീൻ കുട്ടിക്കൊപ്പം ആ ഏഴുവയസ്സുകാരനുമുണ്ടായിരുന്നു. ബർമക്കാരിയിൽ ജനിച്ച കുഞ്ഞിനെ ഏതെങ്കിലും അനാഥാലയത്തിൽ ഉപേക്ഷിക്കാൻ ബന്ധുക്കൾ മൊയ്​തീൻ കുട്ടിയെ ഉപദേശിച്ചതാണ്​. അയാളത്​ ചെവിക്കൊണ്ടില്ല.. 'ഇവൻ എ​െൻറ ചോരയാണ്​... എന്തു വിലകൊടുത്തും ഞാനിവനെ സംരക്ഷിക്കും...' അയാൾ തറപ്പിച്ചു പറഞ്ഞു. മാമൈദിയോടുള്ള ത​െൻറ പ്രണയത്തി​െൻറ അടയാളമായ ആ കുഞ്ഞിനെ തോളിലെടുത്ത്​ അയാൾ യാത്രയാരംഭിച്ചു. റങ്കൂണിൽ നിന്ന്​ ബംഗ്ലാദേശിലെ തുറമുഖ നഗരമായ ചിറ്റഗോങ്ങിലെ അഭയാർത്ഥി ക്യാമ്പായിരുന്നു ആദ്യ ലക്ഷ്യം. കൊടും മഴയും മഞ്ഞും വകഞ്ഞുമാറ്റി അറാക്കൻ മലനിരകൾ താണ്ടി മൊയ്​തീൻ കുട്ടി ചിറ്റഗോങ്​ ലക്ഷ്യമാക്കി നടപ്പാരംഭിച്ചു. പലരും വഴിയിൽ മരിച്ചുവീണു. അപ്പോഴും അയാൾ ത​െൻറ നെഞ്ചിലെ ചൂടു പകർക്ക്​ ആ കുഞ്ഞിനെ ചേർത്തുപിടിച്ചു. ചിറ്റഗോങ്ങിലെത്തുമ്പോൾ പുറപ്പെട്ട സംഘത്തിൽ അവശേഷിച്ചത്​ വളരെ കുറച്ചുപേരേ ഉണ്ടായിരുന്നു. അവിടെ നിന്ന്​ കൽക്കത്തയിലേക്ക്​. തീവണ്ടിയിൽ കേരളത്തിലേക്ക്​.


യു.എ. ഖാദർ പിതാവ് ഉസ്സങ്ങാൻറകത്ത്​ മൊയ്​തീൻ കുട്ടി ഹാജിക്കൊപ്പം


വേരുകളറ്റ മടക്കം

ബർമയിൽ വഴിയോര കച്ചവടത്തിനു പോയ കൊയിലാണ്ടി ഉസ്സങ്ങാൻറകത്ത്​ മൊയ്​തീൻ കുട്ടി ഹാജിയുടെയും ബുദ്ധമതവിശ്വാസിയായ മാമൈദിയുടെയും മകനായി 1935 ജൂലൈ ഒന്നിന് റങ്കൂണിലെ ബില്ലിൻ ഗ്രാമത്തിലായിരുന്നു യു.എ ഖാദർ ജനിച്ചത്​. ഏഴാം വയസ്സിൽ കേരളത്തിലേക്ക്​ പിതാവിനൊപ്പം വന്ന ഖാദറിന്​ മലയാളമറിയില്ലായിരുന്നു. 1953 ൽ കൊയിലാണ്ടി ഗവ. ഹൈസ്​കൂളിൽ നിന്ന്​ പത്താം ക്ലാസ്​ പാസായി. ചിത്രകലയോടായിരുന്നു ആദ്യം താൽപര്യം. തുടർന്ന്​ മദ്രാസ്​ കോളജ്​ ഓഫ്​ ആർട്ട്​സിൽ ചിത്രകല പഠിച്ചു. മദിരാശിക്കാലത്ത്​ കേരള സമാജം സാഹിതീ സഖ്യവുമായി പുലർത്തിയ അടുപ്പം എഴുത്തിന്​ പ്രോത്സാഹനമായി. 1956 ൽ നിലമ്പൂരിലെ മരക്കമ്പനിയിൽ ഗുമസ്​ഥനായി. 1957 ൽ ദേശാഭിമാനി ദിനപത്രത്തി​െൻറ 'പ്രപഞ്ചം' വാരികയിൽ സഹപത്രാധിപരായി. ആകാശവാണി കോഴിക്കോട്​ നിലയത്തിലും ​പ്രവർത്തിച്ചു. പിന്നീട്​ സംസ്​ഥാന ആരോഗ്യവകുപ്പിൽ ജീവനക്കാരനായി. കോഴിക്കോട്​ മെഡിക്കൽ കോളജ്​ ഐ.എം.സി.എച്ചിലും ഗവ. ജനറൽ ആശുപത്രിയിലും ജോലി ചെയ്​തു. 1990 ൽ സർക്കാർ സർവീസിൽ നിന്നും വിരമിച്ചു.

മാതൃഭാഷയായ ബർമീസ്​ മടക്കിവെച്ച്​ പിതൃഭാഷയായ മലയാളം പഠിച്ച്​ വലിയ കഥാകാരനായി മാറിക്കഴിഞ്ഞ്​ ഒരുനാൾ ഖാദർ വീണ്ടും ബില്ലീനിലേക്ക്​ മടങ്ങിവന്നു. ഓർമകൾ തേടിയുള്ള വരവായിരുന്നു അത്. പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും വലിയ മാറ്റമൊന്നും ബില്ലീന്​ വന്നിരുന്നില്ല. പഴയ ചന്തകൾ എല്ലാം അതേപടി. കൈയിൽ പിതാവ്​ മൊയ്​തീൻ കുട്ടിയുടെ ഒരു പഴയ ഫോ​ട്ടോയുണ്ടായിരുന്നു. ആ ഫോ​ട്ടോയിലുള്ളവരെ തിരിച്ചറിയുന്ന ആരെങ്കിലുമുണ്ടോ എന്ന അന്വേഷണം തൊകിയാങ്​ എന്ന ചൈനീസ്​ വൃദ്ധനിൽ എത്തി. പത്തറുപത്​ വർഷം മുമ്പുള്ള ആ ഫോ​ട്ടോയിൽ നിന്ന്​ അയാൾ മുന്നിൽ നിൽക്കുന്നയാളെ തിരിച്ചറിഞ്ഞു.

ഐരാവതി നദിക്കു മുകളിൽ കുറ്റിനാട്ടി അതിനു മുകളിൽ പലക നിരത്തിയ വീട്ടിൽ നിന്ന്​ കൊച്ചുകുട്ടിയായിരിക്കെ ഖാദർ നദിയിൽ വീണുപോയിരുന്നു. അന്ന്​ മരണത്തിനു കൊടുക്കാതെ പുഴയിൽ ചാടി ആ കുഞ്ഞിനെ രക്ഷിച്ചത്​ തൊകിയാങ്​ ആയിരുന്നു. മാമൈദിയുടെ ബന്ധുക്കൾ ഒക്കെ അന്നത്തെയാ പലായനത്തിൽ മരിക്കുകയോ അറിയാത്ത ദിക്കുകളിലേക്ക്​ ചിതറുകയോ ചെയ്​തതായി തൊകിയാങ്​ പറഞ്ഞു. സ്വന്തം വേരുകളിലൊന്നുപോലും കണ്ടെത്താനാവാതെ ഖാദറിന്​ നിരാശനായി മടങ്ങേണ്ടിവന്നു.



തൃക്കോട്ടൂർ തട്ടകം

ആധുനികത ആട്ടക്കലാശമാടുന്ന കാലത്തായിരുന്നു അതിൽ നിന്ന്​ സ്വയം വിടുതൽ പ്രഖ്യാപിച്ച്​ യു.എ ഖാദർ കഥകളെഴുതിയത്​. നഗര കേന്ദ്രീകൃതരായ മനുഷ്യരെക്കുറിച്ച്​ ആധുനികതയുടെ ചിട്ടവട്ടങ്ങൾക്കകത്തു നിന്ന്​ കഥകൾ തുടർച്ചയായി പിറവികൊണ്ട​പ്പോൾ അതിൽ നിന്ന്​ മാറിയ ഖാദർ തൃക്കോട്ടൂരി​െൻറ നാട്ടടരുകളിൽ നിന്ന്​ കഥകൾ മുങ്ങിയെടുത്തു.

'ആധുനികതയോടൊപ്പം നടക്കാതിരിക്കുക എന്നത് മനപ്പൂർവം എടുത്ത തീരുമാനമായിരുന്നു. ഞാൻ മാത്രമല്ല, സി.വി. ശ്രീരാമൻ, വൈശാഖൻ, മുണ്ടൂർ കൃഷ്ണൻകൂട്ടി, എസ്.വി. വേണുഗോപൻ നായർ തുടങ്ങിയവരും ആ കൂട്ടത്തിലുണ്ടായിരുന്നു. അത് അങ്ങേയറ്റം സാഹസികമായ നിലപാടായിരുന്നു. ആദ്യകാലത്ത് ഞങ്ങൾക്കതിന്​ വലിയ വിലകൊടുക്കേണ്ടിയും വന്നു. ആധുനികതയുടെ ദുഃസ്വാധീനത്തിന് വശംവദരായ ഒരുകൂട്ടം വായനക്കാർ, പത്രാധിപൻമാർ, നിരൂപകർ എന്നിവർ ഞങ്ങളുടെ കഥകളെ തിരസ്‌കരിക്കുകയും തമസ്‌കരിക്കുകയും ചെയ്​തു. വായനക്കാരുടെ ശ്രദ്ധയാകർഷിക്കാൻ ആദ്യകാലത്തൊന്നും ഞങ്ങളുടെ കഥകൾക്ക് കഴിയാതെ പോയി. കോഴിക്കോട്ടെ മുട്ടത്തുവർക്കി എന്ന് ചിലരെങ്കിലും എന്നെ അധിക്ഷേപിച്ചിട്ടുണ്ട്​..' ആ കാലത്തെക്കുറിച്ച്​ ഒരഭിമുഖത്തിൽ ഖാദർ പറഞ്ഞതിങ്ങനെ.

ഫോക്​ലോർ ഗവേഷകനെക്കാൾ ആഴത്തിൽ ദേശപ്പെരുമയുടെ ഉൾക്കനങ്ങളെ തന്നിലേക്ക്​ ചേർത്തുവെച്ച കഥാകാരനായിരുന്നു യു.എ. ഖാദർ. നോവലുകളും കഥാസമാഹാരങ്ങളും ലേഖനങ്ങളുമായി അമ്പതിലേറെ കൃതികൾ അദ്ദേഹം രചിച്ചു. തൃക്കോട്ടൂര്‍ പെരുമയും തൃക്കോട്ടൂര്‍ കഥകളും ഖാദർ കണ്ടെടുത്ത നാട്ടുജീവിതങ്ങളുടെ അനുഭവങ്ങളായിരുന്നു. ഒ.വി.വിജയ​െൻറ ഖസാക്ക്​ പോലെ യു.എ. ഖാദറിന്​ തൃക്കോട്ടൂരായിരുന്നു കഥാഭൂമിക. പഴയ തിക്കോടി എന്ന പ്രദേശമാണ് യഥാർഥ തൃക്കോട്ടൂർ. തൃക്കോട്ടൂരംശവും പന്തലായനി അംശവും ഉൾപ്പെട്ട വടക്കേ മലബാറാണ്​ 'തൃക്കോട്ടൂർ' ആയി ഖാദർ കഥകളിൽ നിറഞ്ഞുനിൽക്കുന്ന ഗ്രാമസങ്കൽപം. ഒരു ദേശത്തി​െൻറ ഉൾത്തടത്തിലേക്ക്​ കഥാകാരൻ ത​െൻറ സങ്കൽപദേശത്തെ ആവാഹിച്ചിരുത്തിയതാണ്​ തൃക്കോട്ടൂർ.

കേരള - കേന്ദ്ര സാഹിത്യ അക്കാദമി പുരസ്​കാരങ്ങൾ നേടിയെങ്കിലും കേരളീയ അക്കാദമിക സമൂഹം അർഹിക്കുന്ന രീതിയിൽ യു.എ. ഖാദറിനെ അംഗീകരിച്ചിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ua khaderthrikkottur peruma
Next Story