വിദ്യാഗോപാല മന്ത്രാർച്ചന പ്രഥമ പുരസ്കാരം ഉണ്ണി മുകുന്ദന്
text_fieldsകൊടുങ്ങല്ലൂർ: കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ല കമ്മിറ്റി വിദ്യാഗോപാല മന്ത്രാർച്ചനയും ദോഷപരിഹാര യജ്ഞവും 30 വർഷം പൂർത്തിയായതിന്റെ സൂചകമായി നൽകുന്ന പ്രഥമ പുരസ്കാരം നടൻ ഉണ്ണി മുകുന്ദന് സമ്മാനിക്കും. സുരേഷ് ഐരൂർ അധ്യക്ഷത വഹിച്ചു. ‘മാളികപ്പുറം’ എന്ന സിനിമയിൽ അയ്യപ്പനായി അഭിനയിച്ചത് പരിഗണിച്ചാണ് ഉണ്ണി മുകുന്ദനെ തെരഞ്ഞെടുത്തത്.
നന്ദഗോപന്റെയും കൊടുങ്ങല്ലൂർ ഭഗവതിയുടെയും രൂപങ്ങൾ ഉൾക്കൊള്ളുന്ന ശിൽപങ്ങളാണ് പുരസ്കാരം. ഫെബ്രുവരി 12ന് ഭഗവതി ക്ഷേത്രം കിഴക്കേ നടയിൽ തയാറാക്കുന്ന യജ്ഞവേദിയിൽ പുരസ്കാരം സമർപ്പിക്കുമെന്ന് ഭാരവാഹികളായ ഡോ. വി. രാജൻ, ജീവൻ നാലുമക്കൽ, കെ.എസ്. ശങ്കരനാരായണൻ എന്നിവർ അറിയിച്ചു.
അർച്ചനയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ക്ഷേത്രം വടക്കേ നടയിലെ അയ്യപ്പ വിശ്രമ കേന്ദ്രം പന്തലിലെ കൗണ്ടറിൽ പേര് മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്നും ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.