ഡോ. വി.പി. മുഹമ്മദ്കുഞ്ഞ് മേത്തറിന് വിനോബാ നാഗരി സമ്മാൻ
text_fieldsമണ്ണഞ്ചേരി: ഹിന്ദിഭാഷയുടെ വളര്‍ച്ചക്ക് ജീവിതം സമര്‍പ്പിച്ച് ലോകമറിയുന്ന മലയാളിയായ ഡോ. വി.പി. മുഹമ്മദ് കുഞ്ഞ് മേത്തറിന് വിനോബാ നാഗരി സമ്മാൻ. തിരുവനന്തപുരത്ത് നടന്ന നാഗരി ലിപി പരിഷത്തിന്റെ 46ാമത് ദ്വിദിന ദേശീയ സമ്മേളനത്തിൽ അവാർഡ് സമർപ്പിച്ചു.
നാഗരി ലിപിക്ക് നൽകിയ സേവനങ്ങളെ മാനിച്ചാണ് ഈ വർഷത്തെ അവാർഡ് മേത്തറെ തേടിയെത്തിയത്. ഹിന്ദി സാഹിത്യത്തിലെ അറബി-പേർഷ്യൻ സാഹിത്യ ഗ്രന്ഥങ്ങളെ നാഗരി ലിപിയിലേക്ക് പഠനത്തോടെ ലിപി മാറ്റം ചെയ്ത് മുഖ്യധാര സാഹിത്യത്തിലേക്ക് അദ്ദേഹം കൊണ്ടുവന്നു. അറബി-മലയാളത്തിൽ എഴുതിയ പുസ്തകങ്ങളും ലിപി മാറ്റം ചെയ്തു.
കേരള യൂനിവേഴ്സിറ്റി പ്രഫസർ, മുൻ ഡീൻ എന്നീ നിലകളിൽ ഡോ. വി.പി. മുഹമ്മദ് കുഞ്ഞ് മേത്തർ പ്രവർത്തിച്ചിട്ടുണ്ട്. ബെല്‍ജിയം ഗെന്റ് സര്‍വകലാശാലയില്‍ 1996 മുതല്‍ 99 വരെ ഗെസ്റ്റ് പ്രഫസറായി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ച ഏക മലയാളിയാണ് 77കാരനായ വി.പി. മുഹമ്മദ് കുഞ്ഞ് മേത്തര്‍. കോഴിക്കോട് സര്‍വകലാശാലയില്‍നിന്ന് ദഖ്നി സൂഫി സാഹിത്യത്തില്‍ പിഎച്ച്.ഡി നേടിയ മേത്തര്‍ക്ക് അറബി, സംസ്കൃതം, ഡച്ച്, പേർഷ്യൻ, ഇംഗ്ലീഷ് ഭാഷകളില്‍ പാണ്ഡിത്യമുണ്ട്.
മണ്ണഞ്ചേരി വട്ടപ്പറമ്പിൽ പരേതരായ പരീത് കുഞ്ഞ് മേത്തറുടെയും ബീഫാത്തിമയുടെയും മകനായി 1946 സെപ്റ്റംബർ അഞ്ചിനാണ് ജനിച്ചത്. ഇപ്പോൾ മകൻ നജീബ് മേത്തർക്കൊപ്പം വിശ്രമജീവിതം നയിക്കുന്നു. ഭാര്യ: സൗദ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.