ഈ തിരഞ്ഞെടുപ്പ് ഭരണഘടനയുടെയും രാജ്യത്തിന്റെ ഭാവിയുടെയും വിധി നിർണയിക്കുമെന്ന് എം.കെ. സാനു
text_fieldsഈ തിരഞ്ഞെടുപ്പ് ഭരണഘടനയുടെയും രാജ്യത്തിൻ്റെ ഭാവിയുടെയും വിധി നിർണ്ണയിക്കുമെന്ന് സാഹിത്യകാരൻ എം.കെ. സാനു. ലോകത്തെമ്പാടുമുള്ള മറ്റു രാജ്യങ്ങളെപ്പോലെ ഇന്ത്യയും മുതലാളിത്ത ശക്തികളുടെ പിടിയിലാകുന്നു. ഉട്ടോപ്യൻ ആശയമാണെങ്കിലും സമത്വത്തിൻ്റെ മൂല്യം നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് വളരെ പ്രധാനമാണ്. ഇടതുപക്ഷം ഉയർത്തിപ്പിടിക്കുന്ന കാര്യമാണത്.
പുതിയ സർക്കാർ പൗരന്മാരെ സമത്വത്തിൻ്റെ സ്ഥിരമായ അവസ്ഥയിലേക്ക് നയിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഇപ്പോൾ കാര്യങ്ങൾ നടക്കുന്ന രീതി എനിക്ക് ഇഷ്ടമല്ല. സമ്പന്നരും ദരിദ്രരും തമ്മിലുള്ള വലിയ സാമ്പത്തിക വിഭജനം ഇല്ലാതാക്കേണ്ടതുണ്ട്.
ഒരു ദിവ്യാധിപത്യ സർക്കാർ അധികാരത്തിൽ വന്നാൽ അത് ജനാധിപത്യത്തിന് മരണമണി മുഴക്കുമെന്നുറപ്പാണ്. ഇസ്ലാമിക, ക്രിസ്ത്യൻ രാജ്യങ്ങളെ ഉയർത്തിക്കാട്ടിയാണ് ബി.ജെ.പി ഹിന്ദു രാഷ്ട്ര രൂപവൽകരണത്തിന് ആഹ്വാനം ചെയ്യുന്നത്. എന്നാൽ പുരാതന ഹൈന്ദവ പഠിപ്പിക്കലുകൾ അനുസരിച്ച്, അവരുടെ അവകാശവാദങ്ങൾ തെറ്റാണ്. അതിനാൽ, ഇന്ത്യാ ബ്ലോക്കിൻ്റെ പിന്നിലെ ആശയത്തിലും അതിൻ്റെ നിലനിൽപ്പ് അനിവാര്യമാണെന്നും ഉറച്ചു വിശ്വസിക്കുന്നതായും എം.കെ. സാനു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.