ബഹിരാകാശത്ത് വില്യം ഷേക്സ്പിയറുടെ ഛായാചിത്രം
text_fieldsവില്യം ഷേക്സ്പിയർ മരിച്ച് ഏഴ് വർഷങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തിന്‍റെ സുഹൃത്തുക്കൾ ഷേക്സ്പിയർ കൃതികളുടെ സമാഹാരം ആദ്യമായി പ്രസിദ്ധീകരിച്ചത്. 1623 നവംബർ 8 ന് ആയിരുന്നു ഷേക്സ്പിയർ എഴുതിയ 37 നാടകങ്ങളിൽ 36 എണ്ണവും ഉൾക്കൊള്ളുന്ന ആദ്യ സമാഹാരം പ്രസിദ്ധീകരിച്ചത്.
ഈ പ്രസിദ്ധീകരണത്തിന്‍റെ 400ാം വാർഷികത്തിൽ ഒരു ഹ്രസ്വചിത്ര പരമ്പരയുടെ ഭാഗമായി എഴുത്തുകാരന്റെ ഛായാ ചിത്രവും എ മിഡ് സമ്മർ നൈറ്റ്സ് ഡ്രീമിൽ നിന്നുള്ള ഒരു പ്രസംഗത്തിന്‍റെ പകർപ്പുമാണ് പ്രത്യേകം തയാറാക്കിയ വെതർ ബലൂണിൽ ബഹിരാകാശത്തേക്ക് അയച്ചത്. ഷേക്സ്പിയർ കൃതികളെ കോമഡി, ട്രാജഡി, ഹിസ്റ്ററി എന്നിങ്ങനെ കൃത്യമായി ചിട്ടപ്പെടുത്തിയായിരുന്നു ആദ്യ സമാഹാരത്തിന്‍റെ പ്രസിദ്ധീകരണം.
ഈ പ്രസിദ്ധീകരണമില്ലായിരുന്നെങ്കിൽ ഷേക്സ്പിയറിന്‍റെ പ്രധാനപ്പെട്ട കൃതികൾ എന്നെന്നേക്കുമായി നഷ്ടപ്പെടുമായിരുന്നു. ആദ്യസമാഹാരം പ്രസിദ്ധീകരണത്തിന്‍റെ നാനൂറാം വാർഷികം ആഘോഷത്തിൽ ലോകത്തിന് പുറത്തുള്ള ഒരു ആദരവാണ് അദ്ദേഹത്തിനായി സമർപ്പിച്ചത്.
യു.കെ ആസ്ഥാനമായുള്ള ചലച്ചിത്ര നിർമാതാവ് ജാക്ക് ജൂവേഴ്സ് ആണ് ഈ ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. "ലോകത്തിലെ ആദ്യത്തെ വിപണന കേന്ദ്രീകൃത ബഹിരാകാശ ഏജൻസി" എന്ന് സ്വയം വിശേഷിപ്പിക്കുന്ന സെന്‍റ് ഇൻ ടു സ്‌പേസ് എന്ന എയ്‌റോസ്‌പേസ് കമ്പനിയാണ് ലോകത്തിന് പുറത്തുള്ള ആദരവിന് സഹായിച്ചത്.
ഛായാചിത്രവും പ്രസംഗവും ആലേഖനം ചെയ്ത വെതർ ബലൂണിൽ ക്യാമറയും ജി.പി.എസ് ട്രാക്കറും ഘടിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.