ലോക സാക്ഷരതാദിനം: അറിവിൻ വെളിച്ചമേ നന്ദി...
text_fieldsഅറിവാണ് ജീവനും വെളിച്ചവും എന്ന തിരിച്ചറിവിൽ എല്ലാ വെല്ലുവിളിയെയും അതിജീവിച്ച് അക്ഷരം പഠിക്കാൻ ഇറങ്ങിത്തിരിച്ചവർ. പതിവഴിയിൽ പഠനം മുറിഞ്ഞവരും പഠിച്ചുതുടങ്ങാൻ പ്രായം തടസ്സമല്ലെന്ന് തെളിയിച്ചവരും അക്കൂട്ടത്തിലുണ്ട്. അക്ഷരങ്ങളുടെ ഉൗർജം പ്രസരിക്കുന്ന അവരുടെ അനുഭവങ്ങളിലൂടെ...ജയിലിലെ 'പഠിച്ച' പുള്ളികൾ ജയിൽ സാക്ഷരത പരിപാടിയിൽ 535 േപർക്ക് വിജയം
തൊടുപുഴ: ജയിൽവാസം പഠനകാലമാക്കി മാറ്റിയവർ നേടിയത് മികച്ച വിജയം. സാക്ഷരത മിഷൻ നടപ്പാക്കിയ ജയിൽ സാക്ഷരത പരിപാടിയിലൂടെ ജില്ലയിൽ 535 പേരാണ് വിജയം നേടിയത്. തടവുകാർ ഉൾപ്പെടെ ജില്ലയിൽ ഇതുവരെ 27,933 പേരെ പഠിപ്പിച്ച് സർട്ടിഫിക്കറ്റ് നൽകാൻ ജില്ല സാക്ഷരത മിഷന് കഴിഞ്ഞു.
തുല്യത കോഴ്സുകളായ നാലാം തരത്തിൽ 6219 പേരും ഏഴാം തരത്തിൽ 2749 പേരും പത്താം തരത്തിൽ 4890 പേരും ഹയർ സെക്കൻഡറിയിൽ 1488 പേരും സർട്ടിഫിക്കറ്റ് നേടി. ഭാഷ സർട്ടിഫിക്കറ്റ് കോഴ്സുകളായ പച്ചമലയാളം, ഗുഡ് ഇംഗ്ലീഷ്, അച്ഛീ ഹിന്ദി എന്നിവയിൽ 259 പേർക്ക് സർട്ടിഫിക്കറ്റ് ലഭിച്ചു. 541 പേർ ക്ലാസുകളിൽ പങ്കെടുത്തുകൊണ്ടിരിക്കുന്നു. തെരഞ്ഞെടുത്ത ആദിവാസിക്കുടികളിൽനിന്ന് 372 പേർ വിജയം നേടി. പട്ടികജാതി കോളനികളിലെ 'നവചേതന പദ്ധതി'യിൽ 203 പേർ പഠനം പൂർത്തിയാക്കി.
അന്തർസംസ്ഥാന തൊഴിലാളികൾക്കായി നടത്തിയ 'ചങ്ങാതി' കോഴ്സിലൂടെ 441 പേർ സർട്ടിഫിക്കറ്റ് കരസ്ഥമാക്കി. ജില്ല പഞ്ചായത്തിെൻറ സാമ്പത്തിക സഹായത്തോടെ ഇടമലക്കുടിയിൽ നടത്തിയ പരിപാടിയിൽ 911 പേർ സാക്ഷരരായി. അതുല്യം സമ്പൂർണ നാലാം തരം പദ്ധതിയിലൂടെ 11,199 പേർ സർട്ടിഫിക്കറ്റ് നേടി.
പഠിതാക്കൾക്കും മറ്റ് ഗുണഭോക്താക്കൾക്കുമായി നടത്തിയ തൊഴിൽ പരിശീലന പരിപാടികളിൽ 26,452 പേർ പെങ്കടുത്തു. രാജ്യത്തെ സാക്ഷരത പ്രവർത്തനങ്ങളുടെ പരമോന്നത ബഹുമതിയായ സത്യൻമൈത്ര അവാർഡ് ആദ്യമായി ലഭിച്ചതും ഇടുക്കി ജില്ലക്കാണ്.
73കാരി കോളജ് കുമാരി
മൂലമറ്റം: പ്രായത്തെയും തോൽപിച്ച് വിദ്യാഭ്യാസം തുടരുകയാണ് കുടയത്തൂർ സ്വദേശിനി ചേലപ്ലാക്കൽ കെ.ഐ. സരോജിനി. കാഴ്ചക്ക് വന്ന മങ്ങൽ ലേശം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെങ്കിലും പാഠപുസ്തകം ഉപേക്ഷിക്കാൻ ഇൗ 73കാരി ഒരുക്കമല്ല. തൊടുപുഴയിലെ സ്വകാര്യ കോളജിൽ രണ്ടാം വർഷ ചരിത്ര വിദ്യാർഥിയാണ് ഇപ്പോൾ സരോജിനി.
നല്ല പ്രായത്തിൽ പത്താംതരം വരെ മാത്രമേ പഠിക്കാൻ കഴിഞ്ഞുള്ളൂ. ആദായനികുതി വകുപ്പിൽ ക്ലർക്കായി ജോലി ലഭിച്ചതോടെ തുടർപഠനം മുടങ്ങി. ജോലിയിൽനിന്ന് വിരമിച്ചതോടെയാണ് വീണ്ടും പഠിക്കണമെന്ന ആഗ്രഹം ഉടലെടുത്തത്. അതിന് വഴി തേടുേമ്പാഴാണ് സാക്ഷരത മിഷെൻറ തുടർവിദ്യാഭ്യാസ പദ്ധതിയെക്കുറിച്ച് അറിയുന്നത്. തുടർന്ന് ഹ്യുമാനിറ്റീസ് പഠിച്ച് പ്ലസ് ടു വിജയിച്ചു. അതും ഫസ്റ്റ്ക്ലാസിൽ. വിജയം കൈപ്പിടിയിൽ ഒതുങ്ങിയപ്പോൾ പഠിക്കാൻ ആവേശം കൂടി. തുടർവിദ്യാഭ്യാസ പദ്ധതി പ്ലസ് ടുതലം വരെ മാത്രമേയുള്ളൂ. അതിനാൽ തൊടുപുഴയിലെ സ്വകാര്യ കോളജിൽ ബിരുദ പഠനത്തിന് ചേർന്നു.
കോവിഡ് രൂക്ഷമായതോടെ നിലവിൽ പഠനം ഓൺലൈനിലാണ്. ക്ലാസിനുശേഷം െറക്കോഡ് ചെയ്ത വിഡിയോകൂടി ലഭിക്കുന്നതിനാൽ എത്ര തവണ വേണമെങ്കിലും കേട്ട് പഠിക്കാമെന്ന സൗകര്യമുണ്ടെന്ന് സരോജിനി പറയുന്നു. പ്ലസ് ടുവിന് ഹിന്ദി മാത്രമാണ് അൽപമെങ്കിലും കുഴപ്പിച്ചത്. മകൻ വിമൽ സഹായത്തിന് എത്തിയതോടെ ആ തടസ്സവും നീങ്ങി. മറ്റൊരു മകൻ വിപിനാണ് ബിരുദ പഠനത്തിന് ട്യൂഷൻ നൽകുന്നത്. ബിരുദം കഴിഞ്ഞും പഠനം തുടരാനുള്ള തീരുമാനത്തിലാണ് സരോജിനി.
അക്ഷരമാണ് കാട്ടിലെ കൂട്ട്
മൂന്നാർ: കാട്ടാനക്കൂട്ടങ്ങൾക്കും ഒറ്റപ്പെടലുകൾക്കുമിടയിൽ അക്ഷരത്തെ കൂട്ടുപിടിച്ച് അറിവുകൊണ്ട് ജീവിതം നിറക്കുകയാണ് ബാൽരാജ് എന്ന ആദിവാസി യുവാവ്. സ്കൂളിെൻറ പടിപോലും കണ്ടിട്ടില്ലാത്ത കൊരങ്ങാട്ടി നൂറാങ്കരക്കുടിയിലെ മുതുവാൻ സമുദായ അംഗമായ ബാൽരാജ് ഇപ്പോൾ സാക്ഷരത മിഷൻ തുല്യത കോഴ്സിലെ പ്ലസ് വൺ വിദ്യാർഥിയാണ്.
ചെറുപ്പത്തിലെ അമ്മയും അച്ഛനും നഷ്ടപ്പെട്ട ബാൽരാജിെൻറ ജീവിതത്തിൽ ഇരുട്ട് നിറഞ്ഞുതുടങ്ങിയപ്പോഴാണ് അക്ഷരം പഠിക്കാൻ ആഗ്രഹമുദിച്ചത്. വാഹനങ്ങളുടെ ബോർഡ് വായിക്കാനാണ് അക്ഷരം പഠിച്ചുതുടങ്ങിയത്.
പിന്നീട് അതൊരു ഹരമായി. അടിമാലി ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലെ വികസന വിദ്യാകേന്ദ്രത്തിലെ നോഡൽ പ്രേരക് ഡോളി ജോണിയുടെ അടുത്താണ് അക്ഷരം പഠിക്കാൻ എത്തിയത്. നാലാം തരം തുല്യതയെക്കുറിച്ച് അറിഞ്ഞപ്പോൾ അത് എഴുതാനുള്ള ശ്രമമായി. 2016ൽ നാലാംതരം ജയിച്ചതോടെ പിന്നോട്ടില്ലെന്ന് ഉറപ്പിച്ചു. ഏഴാം തരവും വിജയിച്ചതോടെ പത്താം ക്ലാസ് വിജയം ഒരു സ്വപ്നമായി. മുഴുവൻ ക്ലാസുകളിലും ഹാജരായെങ്കിലും രണ്ടു വിഷയത്തിന് തോറ്റു. പക്ഷേ, തോറ്റുകൊടുക്കാൻ ബാൽരാജ് ഒരുക്കമായിരുന്നില്ല.
സേ പരീക്ഷയെഴുതി വിജയിച്ച് കുടിയിലെ ഹീറോയായി. ഈ വർഷം പ്ലസ് വണ്ണിനും ചേർന്നു. പഠനോപകരണങ്ങൾ സംഘടിപ്പിക്കണം. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കുടിയിൽ മൊബൈൽ നെറ്റ്വർക്കുമില്ല. എങ്കിലും തെൻറ മാടക്കടയിലിരുന്ന് പഠനം തുടരാനാണ് തീരുമാനം.
വനത്തിനുള്ളിലെ ഒരേക്കറിൽ ബാൽരാജ് കുറുമ്പുല്ല് കൃഷി ചെയ്തിരുന്നു. കാട്ടാന കൃഷി നശിപ്പിക്കുന്നത് പതിവായതോടെ അത് അവസാനിപ്പിച്ചു. കടയിലെത്തുന്നവരോട് പഠനത്തെക്കുറിച്ച് പറയാനും ബാൽരാജിന് ആവേശമാണ്.
സാവിത്രി മുത്തശ്ശിക്ക് ഫസ്റ്റ് ക്ലാസ് വിജയം
ചെറുതോണി: ജീവിത സായാഹ്നത്തിലെത്തിയ പുഷ്പഗിരി കണിയാംപടിയിൽ സാവിത്രിയെന്ന മുത്തശ്ശിയുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു പത്താം ക്ലാസ് വിജയിക്കുക എന്നത്. ആ ആഗ്രഹം സഫലമായതിെൻറ സന്തോഷത്തിലാണിപ്പോൾ സാവിത്രി.
നാലു വർഷം മുമ്പാണ് സാക്ഷരത ക്ലാസിൽ ചേർന്നത്. കട്ടപ്പന ട്രൈബൽ സ്കൂളിലായിരുന്നു ക്ലാസ്. ആകെ 82 പഠിതാക്കൾ. എല്ലാവരും 35 വയസ്സിൽ താഴെയുള്ളവർ. 75 വയസ്സുള്ള സാവിത്രി മുത്തശ്ശി കൊച്ചുമക്കളുടെ പ്രായമുള്ള അധ്യാപകർക്കും പഠിതാക്കൾക്കുമെല്ലാം ഒരത്ഭുതമായിരുന്നു. പ്രായത്തിെൻറ അവശതയോ ഓർമക്കുറവോ സാവിത്രിയെ അലട്ടിയിരുന്നില്ല. എല്ലാ വിഷയത്തിനും 70 ശതമാനത്തിലധികം മാർക്ക് വാങ്ങി വിജയിച്ചപ്പോൾ അഭിനന്ദനങ്ങളുടെ പ്രവാഹമായിരുന്നു. ഒരു ദുഃഖം മാത്രമാണ് ഉണ്ടായിരുന്നത്. വൈകിയാണെങ്കിലും തെൻറ ആഗ്രഹം സഫലമായത് കാണാൻ ഭർത്താവില്ലല്ലോ എന്നത്.
ഭർത്താവ് ഭാസ്കരൻ 12 വർഷം മുമ്പ് മരിച്ചു. ആറ് പതിറ്റാണ്ട് മുമ്പ് ഭർത്താവിെൻറ കൈപിടിച്ച് ഹൈറേഞ്ചിലെ കൊടും വനത്തിലെത്തുമ്പോൾ ജീവിക്കാനുള്ള ആഗ്രഹം മാത്രമായിരുന്നു മനസ്സിൽ. കഷ്ടപ്പാട് നിറഞ്ഞതായിരുന്നു ജീവിതം. ചെറുപ്പത്തിൽ നൃത്തം പഠിച്ചിരുന്നു. കൃഷിയിൽ ഭർത്താവിനെ സഹായിച്ചും ഒപ്പം അയൽവീടുകളിലെ കുട്ടികളെ നൃത്തം പഠിപ്പിച്ചുമാണ് ജീവിതം മുന്നോട്ടുനീക്കിയത്. ആറ് മക്കളാണ് ഇവർക്ക്. മൂന്ന് പേർ നേരേത്ത മരിച്ചു. 79കാരിയായ സാവിത്രി ഇപ്പോൾ ഇളയ മകൻ സുരേഷിെൻറ കൂടെയാണ് താമസം.
വായിക്കാൻ കൊതിച്ച്
ചെറുതോണി: വായിക്കാനുള്ള അമിതമായ ആഗ്രഹമാണ് 68കാരിയായ കുളമാവ് കുത്തുകല്ലുങ്കൽ തങ്കമ്മയെ 10 വർഷം മുമ്പ് അക്ഷരലോകത്തെത്തിച്ചത്. ജീവിതത്തിലൊരിക്കലും പള്ളിക്കൂടത്തിെൻറ പടികൾ കയറിയിട്ടില്ലാത്ത തങ്കമ്മയുടെ ജീവിതാഭിലാഷമായിരുന്നു അക്ഷരം കൂട്ടി വായിക്കുക എന്നത്. സാക്ഷരത പ്രവർത്തകരാണ് തങ്കമ്മയെ കണ്ടെത്തി ക്ലാസിലെത്തിച്ചത്. സാക്ഷരത ക്ലാസിൽ നാലുവരെ പഠിച്ച തങ്കമ്മക്ക് ഇപ്പോൾ അക്ഷരം കൂട്ടിവായിക്കാനും എഴുതാനും അറിയാം. അഞ്ച് പെൺമക്കളാണിവർക്ക്.
ഭർത്താവ് സുബ്രഹ്മണ്യൻ വർഷങ്ങൾക്ക് മുമ്പ് മരിച്ചു. മൂത്ത മൂന്നു പെൺമക്കളും വിവാഹിതരായി തൊട്ടടുത്തു താമസിക്കുന്നു. ഇളയ മകൾ സുജാതയുടെ വിവാഹം കൂടി നടന്നുകാണണമെന്നാണ് അക്ഷരലോകത്ത് വൈകി എത്തിയ തങ്കമ്മയുടെ ആഗ്രഹം. സുജാതയുടെ ചെറിയ ജോലിയാണ് വരുമാനമാർഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.