ബിരുദ പഠനത്തിൽ ഭാഷാസാഹിത്യ പഠനത്തിന് പ്രാധാന്യം കുറയുന്നത് അപകടകരം- പി.പവിത്രൻ
text_fieldsബിരുദ പഠനത്തിെൻറ കാലാവധി നാലു വർഷമായി വർദ്ധിപ്പിക്കുമ്പോൾ ഭാഷാസാഹിത്യ പഠനം രണ്ടു വർഷത്തിൽ നിന്നും ഒരു വർഷമാക്കി ചുരുക്കി പ്രാധാന്യം കുറയ്ക്കാനുള്ള നീക്കം ഉന്നത വിദ്യാഭ്യാസ രംഗത്ത് അപകടകരമായ സാഹചര്യം സൃഷ്ടിക്കുമെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ പി.പവിത്രൻ അഭിപ്രായപ്പെട്ടു. ലോക മാതൃഭാഷാ ദിനാചരണത്തിെൻറ ഭാഗമായി മലബാർ കൃസ്ത്യൻ കോളേജിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശാസ്ത്രവും സാമൂഹ്യ ശാസ്ത്രവുമെല്ലാം അനുഭൂതി ലോകത്തെ സ്പർശിക്കും വിധം പഠിക്കുമ്പോഴാണ് അവ ഒരു മൂല്യമായി മാറുക. അപ്പോഴേ ഭരണഘടന വിഭാവനം ചെയ്യുന്ന ലക്ഷ്യങ്ങൾ നിറവേറ്റാൻ വിദ്യാഭ്യാസത്തിന് സാധിക്കൂ. അദ്ദേഹം കൂട്ടിച്ചേർത്തു. കോളജ് മലയാള വിഭാഗം അദ്ധ്യക്ഷൻ ഡോ. റോബർട്ട് വി. എസ് സ്വാഗതം പറഞ്ഞു.മലയാള ഐക്യവേദി സംസ്ഥാന പ്രസിഡണ്ട് സി. അരവിന്ദൻ, വിദ്യാർത്ഥി മലയാളവേദി സംസ്ഥാന വൈസ് ചെയർപേഴ്സൺ അതുല്യ.കെ. എം എന്നിവർ ആശംസകളർപ്പിച്ചു. മലയാള ഐക്യവേദി കോഴിക്കോട് ജില്ലാസമിതിയും മലബാർ കൃസ്ത്യൻ കോളേജ് മലയാള വിഭാഗവും ചേർന്നാണ് ചടങ്ങ് സംഘടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.