എഴുത്തിന്റെ മാന്ത്രിക സ്പർശം:മായാ കിരൺ
text_fieldsആലപ്പുഴ: മാന്ത്രിക എഴുത്തുമായി മായാ കിരൺ. കുറഞ്ഞ നാളുകൾക്കുള്ളിൽ മാന്ത്രിക ടെക്നോ ക്രൈം ത്രില്ലർ ഉൾപ്പടെ ആറ് നോവലുകൾ ഇറക്കി എഴുത്തിന്റെ ലോകത്ത് പേരെഴുതി ചേർത്തിരിക്കുകയാണ് പ്രവാസിയായ യുവ എഴുത്തകാരി മായ. മുഹമ്മ ചാരമംഗലം മറ്റത്തിൽ പരേതനായ ശ്രീകുമാറിന്റെയും തങ്കമണിയുടെയും മകളായ മായ (36) മലയാളത്തിലെ മുൻനിര മാസികയിൽ തുടർ നോവലുകളിലും അടയാളപ്പെടുത്തൽ നടത്തി.ആദ്യം കവിതകൾ എഴുതി തുടങ്ങിയ മായ 2016 ലാണ് തന്റെ ആദ്യ മാന്ത്രിക നോവൽ 'ഞാൻ വൈദേഹി' പുറത്ത് ഇറക്കിയത്. തുടർന്ന് ' ജനറേഷൻ ഗ്യാപ് ' എന്ന കവിതാസമാഹാരം. ഡി.സി ബുക്ക് പ്രസിദ്ധീകരിച്ച ടെക്നോ ക്രൈം ത്രില്ലർ-ദി ബ്രെയിൻ ഗെയിം, സയൻസ് ഫിക്ഷൻ-പ്ലാനറ്റ് 9, മെഡിക്കൽ ത്രില്ലർ-ഇൻസിഷൻ, മെറ്റാഫിക്ഷൻ- ദേജാ വു എന്നിവയാണ് നോവലുകൾ.
ബഹ്റൈനിൽ ഇലക്ട്രിക്കൽ എൻജിനീയറായ മായ ഭർത്താവ് കിരൺ രാധാകൃഷ്ണനും മക്കളായ ആദിത്യനും നിഹാരികക്കുമൊപ്പമാണ് താമസിക്കുന്നത്.
പത്ത് വർഷം മുമ്പാണ് ബഹ്റൈനിലെത്തിയത്. ഇവിടെ കലാ പ്രവർത്തനങ്ങളിലും സജീവമാണ്. ദി ബ്രെയിൻ ഗെയിം ടെക്നോ ക്രൈം ത്രില്ലർ വിഭാഗത്തിൽ വരുന്ന നോവലാണ്.
അതിനു ശേഷം പുറത്തിറങ്ങിയ പ്ലാനറ്റ് 9 കോസ്മോ സയൻസ് വിഭാഗത്തിൽപെടുന്ന നോവലാണ്.
പുതുതായി പുറത്തിറക്കിയ ദേജാ വു സാഹിത്യലോകത്തെ ചതിക്കുഴികളും സാമ്പത്തിക- സാങ്കേതിക മേഖലകളിലെ തട്ടിപ്പുകളും നിർമിത ബുദ്ധിയുടെ നന്മതിന്മകളും എല്ലാം കടന്നുവരുന്ന, ആഖ്യാനത്തില പ്രമേയത്തിലും വ്യത്യസ്തത പുലർത്തുന്ന നോവലാണ്. മലയാളത്തിലെ മറ്റൊരു മെറ്റാഫിക്ഷൻ പരീക്ഷണമാണ് ഈ നോവൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.