‘കോവിഡ് കാലം മുതൽ ശ്വാസകോശരോഗങ്ങള്‍ കൊണ്ട് വലയുന്ന ഒരുപാടു പേരുണ്ട്, എല്ലാ ദിവസവും ഓക്സിജന്‍ സപ്പോര്‍ട്ടോടെ കഴിയുന്നവര്‍...’ ആശങ്കകൾ പറഞ്ഞ് എൻ. പ്രഭാകരൻ
text_fieldsകോഴിക്കോട്: ‘കോവിഡ് കാലം മുതലിങ്ങോട്ട് ശ്വാസകോശരോഗങ്ങള്‍ കൊണ്ട് വലയുന്ന ഒരുപാടു പേരുണ്ട്, എല്ലാ ദിവസവും ഓക്സിജന്‍ സപ്പോര്‍ട്ടോടെ കഴിയുന്നവര്‍...’ ആരോഗ്യവകുപ്പിന്റെ അടിയന്തര ശ്രദ്ധപതിയേണ്ട കുറിപ്പ് പങ്കുവെക്കുകയാണ് സാഹിത്യകാരൻ എൻ. പ്രഭാകരൻ. എത്രയോ പേരുടെ ജീവിതവുമായി നേരിട്ടു ബന്ധമുള്ള ഒരു സംഗതി എന്‍റെ കൂടി അനുഭവത്തിന്‍റെ വെളിച്ചത്തില്‍ എഴുതുകയാണ്.
കണ്ണൂര്‍,കാസര്‍ക്കോട് ജില്ലകളിലെ കാര്യമാണ് എനിക്ക് നേരിട്ടറിവുള്ളത്.സംസ്ഥാനത്തിന്‍റെ മറ്റു ഭാഗങ്ങളിലും ഈ പ്രശ്നം ഇതേ അളവില്‍ ഉണ്ടാകാം.ഇവിടെ,ഈ രണ്ടു ജില്ലകളില്‍, കോവിഡ് കാലം മുതലിങ്ങോട്ട് കടുത്ത ശ്വാസകോശരോഗങ്ങള്‍ കൊണ്ട് വലയുന്ന ഒരുപാടു പേരുണ്ട്.എല്ലാ ദിവസവും ഓക്സിജന്‍ സപ്പോര്‍ട്ടോടെ കഴിയുന്നവര്‍ തന്നെ രോഗമില്ലാത്ത ഒരാള്‍ സങ്കല്പിക്കാനിടയുള്ളതിന്‍റെ എത്രയോ ഇരട്ടിയാണ്. ഫേസ് ബുക്ക് പേജിലൂടെ തെൻറ ആശങ്ക പങ്കുവെച്ചത്.
കുറിപ്പ് പൂർണരൂപത്തിൽ
എത്രയോ പേരുടെ ജീവിതവുമായി നേരിട്ടു ബന്ധമുള്ള ഒരു സംഗതി എന്‍റെ കൂടി അനുഭവത്തിന്‍റെ വെളിച്ചത്തില്‍ എഴുതുകയാണ്.കണ്ണൂര്‍,കാസര്‍ക്കോട് ജില്ലകളിലെ കാര്യമാണ് എനിക്ക് നേരിട്ടറിവുള്ളത്.സംസ്ഥാനത്തിന്‍റെ മറ്റു ഭാഗങ്ങളിലും ഈ പ്രശ്നം ഇതേ അളവില്‍ ഉണ്ടാകാം.ഇവിടെ,ഈ രണ്ടു ജില്ലകളില്‍, കോവിഡ് കാലം മുതലിങ്ങോട്ട് കടുത്ത ശ്വാസകോശരോഗങ്ങള്‍ കൊണ്ട് വലയുന്ന ഒരുപാടു പേരുണ്ട്.എല്ലാ ദിവസവും ഓക്സിജന്‍ സപ്പോര്‍ട്ടോടെ കഴിയുന്നവര്‍ തന്നെ രോഗമില്ലാത്ത ഒരാള്‍ സങ്കല്പിക്കാനിടയുള്ളതിന്‍റെ എത്രയോ ഇരട്ടിയാണ്.മറ്റുള്ളവര്‍ക്കും ഇടയ്ക്കിടെ ഓക്സിജന്‍ സിലിണ്ടര്‍,ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റര്‍,ബൈപാപ്പ് മെഷീന്‍,നെബുലൈസര്‍ ഇവയുടെയൊക്കെ ആവശ്യം വരാം.
ഇവയില്‍ ഓക്സിജന്‍ സിലിണ്ടറും കോണ്‍സന്‍ട്രേറ്ററും ബൈപാപ്പ് മെഷീനും വാടകയ്ക്ക് ലഭ്യമാക്കുന്ന ചില ഹോസ്പിറ്റലുകളും സ്വകാര്യ ഏജന്‍സികളുമുണ്ട്.അവയുടെ എണ്ണം നന്നേ കുറവാണ്.സര്‍ക്കാര്‍ ആശുപത്രികളും സഹകരണാശുപത്രികളുമൊക്കെ മിതമായ വാടകയ്ക്ക് ഇവ ആവശ്യക്കാര്‍ക്ക് നല്‍കുന്നതിനുള്ള സംവിധാനമുണ്ടാക്കുകയാണെങ്കില്‍ ആയിരിക്കണക്കിന് രോഗികള്‍ക്ക്, മുകളില്‍ പറഞ്ഞ സാധനങ്ങള്‍ മാസം തോറും വലിയ തുക വാടകയായി കൊടുത്ത് ഉപയോഗിക്കാനുള്ള സാമ്പത്തിക ശേഷി ഇല്ലാത്തവര്‍ക്ക് പ്രത്യേകിച്ചും,അത് വലിയ ഉപകാരമാവും.അത്യാസന്ന ഘട്ടത്തില്‍ നില്‍ക്കുന്ന രോഗികളെ രക്ഷിച്ചെടുക്കാനും അതു വഴി കഴിയും.ഒന്നു മനസ്സുവെച്ചാല്‍ സാധ്യമാക്കാവുന്നതേയുള്ളൂ ഇത്.ബന്ധപ്പെട്ടവര്‍ അടിയന്തരമായി ഇക്കാര്യം ശ്രദ്ധിക്കുമെന്നു പ്രതീക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.