Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightബാലസാഹിത്യകാരൻ ഉല്ലല...

ബാലസാഹിത്യകാരൻ ഉല്ലല ബാബു നിര്യാതനായി

text_fields
bookmark_border
Ullala Babu
cancel

ചേര്‍ത്തല: പ്രശസ്ത ബാലസാഹിത്യകാരൻ ഉല്ലല ബാബു(68) നിര്യാതനായി. വൈക്കത്തിനടുത്ത് ഉല്ലലയില്‍ ജനനം. കൊമേഴ്‌സിൽ ബിരുദവും ജേണലിസത്തിൽ ഡിപ്ലോമയും നേടി. ജീവിതമാർഗമായത് പ്രിന്റിങ് പ്രസ്. തുടർന്ന് ഫോട്ടോസ്റ്റാറ്റ് കടയും. ഇവിടെയും എഴുത്തും വായനയും പുസ്തകപ്രേമവും വിട്ടുകളഞ്ഞില്ല. 17-ാം വയസ്സിൽ എഴുത്തിന്റെ വഴികളിലേക്കു കടന്നു. 1976ല്‍ ആദ്യകഥ ‘മനോരാജ്യം’ വാരികയില്‍ പ്രസിദ്ധപ്പെടുത്തി. തുടര്‍ന്ന് വിവിധ ആനുകാലികങ്ങളില്‍ ധാരാളം കഥകളും ലേഖനങ്ങളും എഴുതി. 1980ല്‍ സാഹിത്യപ്രവര്‍ത്തക സഹകരണസംഘം നടത്തിയ കാരൂര്‍ പ്രബന്ധമത്സരത്തില്‍ കോളേജു തലത്തില്‍ സമ്മാനാര്‍ഹനായി.

1980 മുതൽ ബാലസാഹിത്യത്തിൽ നോവൽ, കഥ, പുനരാഖ്യാനം, വൈജ്ഞാനിക ലേഖനങ്ങൾ ഉൾപ്പെടുന്നതാണ് ബാബുവിന്റ രചനകൾ. അബ്ദുൽകലാം കഥകൾ, പരശുരാമൻ, വിശ്വാമിത്രൻ, കിണിയും കിങ്ങിണിയും, ബാപ്പുജി കഥകൾ ഉൾപ്പെടെ നിരവധി ബാലസാഹിത്യകൃതികള്‍ രചിച്ചിട്ടുണ്ട്. ഇതിൽ 70തോളം സാഹിത്യകൃതികളും രണ്ട് മിനിക്കഥാ സമാഹാരങ്ങളുമാണ്. ‘മഹാന്മാരുടെ ജീവിതത്തിലെ രസമുത്തുകൾ’ എന്ന പുസ്തകം നാലര ലക്ഷം കോപ്പികൾ വിറ്റഴിഞ്ഞു. പല പുസ്തകങ്ങൾക്കും നിരവധി പതിപ്പുകൾ ഇറങ്ങി. ‘ബാപ്പുജി കഥകൾ’ 12 പതിപ്പുകൾ വരെ ഇറക്കി.

സി.ബി.എസ്.ഇ, ഐ.സി.എസ്.സി സിലബസിൽ മൂന്ന് പ്രസാദകരുടെ മലയാള പാഠാവലിയിൽ ബാബുവിന്റെ കഥകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. നേരത്തെ ഡി.പി.ഇ.പിയിലും സർവ ശിക്ഷാ അഭിയാനിലും പുസ്തകങ്ങൾ തെരഞ്ഞെടുത്തിരുന്നു. സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2023 ലെ ബാലസാഹിത്യത്തിനുള്ള സി.ജി. ശാന്തകുമാർ സമഗ്ര സംഭാവന പുരസ്കാരം നേടി.

സമഗ്ര സംഭാവനയ്ക്കുള്ള ശങ്കരനാരായണ പിള്ള പുരസ്കാരം, കര്‍മ്മശക്തി ബാലസാഹിത്യ അവാര്‍ഡ്, മിഥുന സ്വാതി പുരസ്‌കാരം, ചിക്കൂസ് ബാലസാഹിത്യ പുരസ്കാരം, വിതുരോദയം ബാലസാഹിത്യ പുരസ്കാരം, ദിശ ബാലസാഹിത്യ പുരസ്കാരം, കുഞ്ഞുണ്ണി പുരസ്കാരം തുടങ്ങി 12 ഓളം പുരസ്കാരങ്ങൾ ഉല്ലല ബാബു നേടിയിട്ടുണ്ട്.

പ്രതിമാസ സാഹിത്യ പരിപാടികൾ നടത്തിവന്ന പിറവി സാഹിത്യവേദിയുടെ മുഖ്യ സംഘാടകനായിരുന്നു ഉല്ലല ബാബു. ‘പറവ’എന്ന മിനിമാസികയും പിറവിയുടെ പേരിൽ പ്രസിദ്ധീകരിച്ചിരുന്നു. ചേര്‍ത്തലയിലായിരുന്നു താമസം. രണ്ടുവർഷംമുമ്പ് കരൾ രോഗം മൂർച്ഛിച്ചു. മരണത്തെ മുഖാമുഖം കണ്ടപ്പോൾ ഭാര്യ കരൾ പകുത്തുനൽകി. തുടർന്ന്, ചേർത്തലയിൽ വിശ്രമജീവിതത്തിലായിരുന്നു. പിതാവ്: പി. സുബ്രഹ്‌മണ്യപിള്ള. മാതാവ്: എം. ദേവയാനി അമ്മ. ഭാര്യ: ഡി. മായ, മക്കൾ: നിപുൺബാബു, അരുൺ ബാബു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:childrens literatureUllala Babu
News Summary - writer Ullala Babu passed away
Next Story