റൈറ്റേഴ്സ് ഫോറം ചർച്ച ഡിസംബർ നാലിന്
text_fieldsബംഗളൂരു: ബംഗളൂർ മലയാളി റൈറ്റേഴ്സ് ആൻഡ് ആർട്ടിസ്റ്റ്സ് ഫോറം സാഹിത്യ ചർച്ച 'സർഗാത്മകതയും, മാനവികതയും' ഡിസംബർ നാലിന് നടക്കും. രാവിലെ 10.30 മുതൽ ജീവൻഭീമ നഗറിലെ കാരുണ്യഹാളിൽ നടക്കുന്ന ചർച്ചയിൽ ചിത്രകാരനും പ്രഭാഷകനുമായ അജിത് എസ്. ആർ. കൊല്ലം മുഖ്യ പ്രഭാഷണം നിർവഹിക്കും. ബംഗളൂരുവിലെ സാംസ്കാരിക പ്രവർത്തകരും എഴുത്തുകാരും സംവാദത്തിൽ പങ്കെടുക്കും. മാനവിക മൂല്യങ്ങൾ നഷ്ടപ്പെടുന്ന സർഗാത്മ ഇടങ്ങൾ സമൂഹത്തിന്റെ ദുരന്തമാകുന്ന കാലിക സാഹചര്യത്തിൽ ചർച്ച ഏറെ പ്രസക്തമാണെന്ന് റൈറ്റേഴ്സ് ഫോറം പ്രസിഡൻറ് ടി.എ. കലിസ്റ്റസ് പറഞ്ഞു. ബന്ധപ്പെടേണ്ട നമ്പർ: 99453 04862, 99864 54999
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.