യുവകലാസാഹിതി സംസ്ഥാന പ്രവർത്തക ക്യാമ്പ് തുടങ്ങി
text_fieldsപാലക്കാട്: യുവകലാസാഹിതി സംസ്ഥാന സാംസ്കാരിക പ്രവർത്തക ക്യാമ്പ് വയലാർ അവാർഡ് ജേതാവ് കെ.വി. മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. നാളെയുടെ അതിജീവനത്തിന് ഇന്നത്തെ തലമുറയെ പ്രാപ്തമാക്കാൻ സംഘടനകൾക്ക് കഴിയട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ധോണി ഫാമിലാരംഭിച്ച ക്യാമ്പിൽ ടി.വി. ബാലൻ പതാക ഉയർത്തി. സംസ്ഥാന പ്രസിഡൻറ് ആലങ്കോട് ലീലാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ ടി.യു. ജോൺസൺ, ഭാരതി തമ്പുരാട്ടി, ടി.വി. ബാലൻ, ചേർത്തല ജയൻ, ഇ.എം. സതീശൻ, എം.സി. ഗംഗാധരൻ, പന്ന്യൻ രവീന്ദ്രൻ, ജോസ് ബേബി, സീരിയൽ നടൻ കിഷോർ തുടങ്ങിയവർ സംസാരിച്ചു. വൈകീട്ട് നാലിന് ഒലവക്കോട് ജങ്ഷനിൽ (വയലാർ രാമവർമ നഗറിൽ) കവിയരങ്ങിൽ ബാബു പാക്കനാർ, രാധാകൃഷ്ണൻ പെരുമ്പള, ഷാജി ഇടപ്പള്ളി, രാജു കൃഷ്ണൻ തുടങ്ങിയവർ കവിതകൾ അവതരിപ്പിച്ചു. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനം ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡോ. വത്സൻ വാതുശ്ശേരി അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.