മല്ലിക സാരാഭായി സംസ്കൃത സർവകലാശാല സന്ദർശിച്ചു
text_fieldsമല്ലിക സാരാഭായി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യ കാമ്പസിലെ കൂത്തമ്പലം സന്ദർശിക്കുന്നു
കാലടി: നർത്തകിയും കേരള കലാമണ്ഡലം കൽപിത സർവകലാശാല ചാൻസലറുമായ മല്ലിക സാരാഭായി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല സന്ദർശിച്ചു.
മുഖ്യകേന്ദ്രത്തിലെത്തിയ മല്ലിക സാരാഭായിയെ വൈസ് ചാൻസലർ പ്രഫ. എം.വി. നാരായണൻ സ്വീകരിച്ചു. പ്രൊ വൈസ് ചാൻസലർ പ്രഫ. കെ. മുത്തുലക്ഷ്മി സർവകലാശാലയുടെ ഉപഹാരം നൽകി. കൂത്തമ്പലം, ഫൈൻ ആർട്സ് ബ്ലോക്ക് ഉൾപ്പെടെ പഠനവിഭാഗങ്ങൾ സന്ദർശിച്ചു. രജിസ്ട്രാർ ഡോ. എം.ബി. ഗോപാലകൃഷ്ണൻ, ഫിനാൻസ് ഓഫിസർ എസ്. സുനിൽകുമാർ എന്നിവർ പങ്കെടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.