ഗുരു നിത്യചൈതന്യയതിക്ക് സ്മാരക സമുച്ചയം; ആഹ്ലാദത്തിൽ ജന്മനാട്
text_fieldsകോന്നി: കോന്നിയിൽ ഗുരു നിത്യചൈതന്യയതിക്ക് ജന്മനാട്ടിൽ സ്മാരക സമുച്ചയം ഉയരുമ്പോൾ നാടാകെ വലിയ ആഹ്ലാദത്തിലാണ്. യതിയുടെ ശിഷ്യഗണങ്ങളുടെയും സാഹിത്യ പ്രേമികളുടെയും നീണ്ടനാളത്തെ ആവശ്യമാണ് യാഥാർഥ്യമാകുന്നത്.
അരുവാപ്പുലം പഞ്ചായത്തിലെ ഒമ്പതാം വാർഡിൽപെട്ട മ്ലാനത്തടത്തിലാണ് ഗുരു നിത്യ ചൈതന്യയതിയുടെ ജന്മഗ്രഹമെങ്കിലും ഇതേ പഞ്ചായത്തിലെ ഒന്നാംവാർഡിൽപെട്ട മുളകുകൊടിതോട്ടത്തിൽ അഞ്ചേക്കർ സ്ഥലത്താണ് സംസ്ഥാന സർക്കാർ കിഫ്ബിയിൽനിന്ന് 40 കോടി രൂപ ചെലവഴിച്ച് യതിയുടെ നാമധേയത്തിൽ നാടിെൻറ സാംസ്കാരിക പൈതൃകവും കലാപൈതൃകവും കൂട്ടിയിണക്കിയുള്ള സാംസ്കാരിക സമുച്ചയം നിർമിക്കുന്നത്.
സ്മാരക സമുച്ചയത്തിൽ നൃത്ത-സംഗീത-നടക ശാലകൾ, ഓഡിറ്റോറിയങ്ങൾ, ബ്ലാക്ക് ബോക്സ് തിയറ്റർ, ചമയ മുറികൾ ഉപഹാര ശാലകൾ, ഗ്രന്ഥശാല, യതിയുടെ ഗ്രന്ഥങ്ങളുടെ പഠനത്തിനായുള്ള പ്രത്യേക കേന്ദ്രം, വിഡിയോ സെമിനാർ ഹാളുകൾ, ഓപൺ എയർ തീേയറ്റർ, ഭരണനിർവഹണ കാര്യാലയം, കലാകാരന്മാർക്കും കരകൗശല വിദഗ്ധർക്കുള്ള പണിശാലകൾ, കഫറ്റീരിയ എന്നിവയാണ് ഈ സമുച്ചയത്തിൽ ഒരുക്കിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.