പത്രങ്ങളിലെ ഉള്ളടക്കം ടി.വിയേക്കാൾ എത്രയോ മികച്ചത്: സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ഇന്ത്യയിലെ പത്രങ്ങളിലെ ഉള്ളടക്കം ടെലിവിഷനിലേതിനേക്കാൾ എത്രയോ മികച്ചതാണെന്ന് സുപ്രീംകോടതി. ഒരു ജനാധിപത്യത്തിൽ സ്വതന്ത്ര മാധ്യമ പ്രവർത്തനം ഏറെ നിർണായകമാണെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസുമാരായ ബി.വി നാഗരത്ന, എ.ജി മസീഹ് എന്നിവരടങ്ങുന്ന ബെഞ്ചിന്റെ ഈ നിരീക്ഷണം.
പത്രങ്ങളിൽ വരുന്ന ഉള്ളടക്കങ്ങൾ അവയുടെ ടെലിവിഷൻ പ്രതിരൂപങ്ങൾ വാചാ പറയുന്നതിനേക്കാൾ എത്രയോ മികച്ചതാണെന്ന് ജസ്റ്റിസ് ബി.വി നാഗരത്ന പറഞ്ഞു. പത്രങ്ങളിൽ വരുന്ന വാർത്തകൾ ഭാഷാന്തരം ചെയ്യപ്പെട്ട് പ്രാദേശിക പത്രങ്ങളിലേക്ക് എത്തുന്നുണ്ടെന്നും അവർ തുടർന്നു. ഈ വസ്തുത ശരിവെച്ച ജസ്റ്റിസ് എ.ജി മസീഹ് കൂടുതൽ ഗൗരവമേറിയ വിലയിരുത്തൽ പത്രങ്ങളിലാണെന്ന് കൂട്ടിച്ചേർത്തു. ഒരു നികുതി കേസിന്റെ വാദം കേൾക്കലിനിടെയായിരുന്നു സുപ്രീംകോടതിയുടെ ഈ നിരീക്ഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.