Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightOnamchevron_rightOnam 2023chevron_rightപ്ലാസ്റ്റിക് വിരുദ്ധ...

പ്ലാസ്റ്റിക് വിരുദ്ധ പ്രചാരണത്തിന് പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ട് നിര്‍മിച്ച കൂറ്റന്‍ സര്‍പ്പം ഭൂമിയെ വിഴുങ്ങുന്ന രൂപം

text_fields
bookmark_border
പ്ലാസ്റ്റിക് വിരുദ്ധ പ്രചാരണത്തിന് പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ട് നിര്‍മിച്ച കൂറ്റന്‍ സര്‍പ്പം ഭൂമിയെ വിഴുങ്ങുന്ന രൂപം
cancel

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തിന്റെ പ്രധാന വേദിയായ കനകക്കുന്നില്‍ പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ട് നിര്‍മിച്ച കൂറ്റന്‍ സര്‍പ്പം ഭൂമിയെ വിഴുങ്ങുന്ന രൂപത്തിലാണ് പ്ലാസ്റ്റിക് വിരുദ്ധ സന്ദേശം. സംസ്ഥാന ശുചിത്വ മിഷന്‍ കനകക്കുന്നിലെ പ്രവേശന കവാടത്തിന് സമീപം സ്ഥാപിച്ച ഇന്‍സ്റ്റലേഷനും ഇതിനോടകം ശ്രദ്ധേയമായി.

ജില്ലാ ശുചിത്വ മിഷന്റെയും തിരുവനന്തപുരം കോര്‍പ്പറേഷന്റെയും നേതൃത്വത്തില്‍ പൊതുജനങ്ങള്‍ക്കായി നടത്തുന്ന പ്രത്യേക ശുചിത്വ - മാലിന്യ സംസ്‌കരണ ബോധവല്‍ക്കരണമാണ് പരിപാടി. ഉറവിട,ജൈവ മാലിന്യ സംസ്‌കരണ ഉപാധികളുടെ പരിചയപ്പെടുത്തലും അവയുടെ പ്രവര്‍ത്തന രീതികളുടെ വിശദീകരണവുമാണ് നടത്തുന്നത്.

ജില്ലാ ശുചിത്വ മിഷന്‍ ആര്‍. പിമാരുടെയും(റിസോഴ്സ് പേഴ്സണ്‍ )ഹരിത കര്‍മ്മ സേനാംഗങ്ങളുടെയും നേതൃത്വത്തിലാണ് ബോധവല്‍ക്കരണം. ജൈവ മാലിന്യ സംസ്‌കരണ ഉപകരണങ്ങള്‍ ഏതെല്ലാം,അവയുടെ പ്രവര്‍ത്തന രീതി, ലഭ്യത,വില വിവരങ്ങള്‍ എന്നിവയെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ഇവര്‍ ജനങ്ങളെ പറഞ്ഞു മനസിലാക്കും.

പൊതുജനങ്ങള്‍ക്കിടയില്‍ ഉറവിട ജൈവമാലിന്യ സംസ്‌കരണം പ്രോത്സാഹിപ്പിക്കുന്നതിന്റെയും അവ സംബന്ധിച്ച സംശയങ്ങള്‍ ദൂരീകരിക്കുന്നതിന്റെയും ഭാഗമായാണ് ബോധവല്‍ക്കരണം സംഘടിപ്പിച്ചിരിക്കുന്നത്. ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയ ഹരിത ചട്ടം പൂര്‍ണമായും പാലിച്ചാണ് കനകക്കുന്നിലും പരിസരത്തും ഓണം വാരാഘോഷം നടക്കുന്നത്.

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പൂര്‍ണമായും ആഘോഷ പരിപാടികളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കനകക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന കച്ചവട സ്ഥാപനങ്ങളിലെ വ്യാപാരികള്‍ക്ക് പ്ലാസ്റ്റിക് ഉപയോഗം തടയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഇത് ലംഘിച്ചാലുള്ള ശിക്ഷാ നടപടികളെ കുറിച്ചും പ്രത്യേക ബോധവല്‍ക്കരണവും നല്‍കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:anti-plastic campaign
News Summary - A giant snake made of plastic bottles is seen swallowing the earth for the anti-plastic campaign
Next Story