ഓണപ്പൂക്കളങ്ങളിലേക്ക് പള്ളിക്കലിലെ ചെണ്ടുമല്ലിയും
text_fieldsപള്ളിക്കല്‍: ഓണവിപണിയിലേക്ക് പള്ളിക്കലില്നിന്നുള്ള ചെണ്ടുമല്ലിയും. പള്ളിക്കല്‍ കൃഷിഭവന് മുഖേന നടപ്പാക്കിയ പുഷ്പകൃഷി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി കൃഷിയിറക്കിയ ചെണ്ടുമല്ലികള്‍ ഓണക്കാലത്ത് വിളവെടുത്ത് തുടങ്ങി. എല്ലാദിവസവും വൈകുന്നേരങ്ങളിലാണ് വിളവെടുപ്പ്.
താല്പര്യമുള്ളവര്ക്ക് നേരിട്ടെത്തി വാങ്ങാം. പള്ളിക്കലിലെ വിവിധ വാര്‍ഡുകളിലെ ഏഴ് ഇടങ്ങളിലാണ് വനിതകളുടെ നേത്യത്വത്തില്‍ ചെണ്ടുമല്ലി കൃഷി നടത്തിയത്. പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നടപ്പാക്കിയത്.വിളവെടുപ്പ് ഉദ്ഘാടനം പ്രസിഡന്റ് സി.കെ. അബ്ബാസ് നിര്‍വഹിച്ചു.
ചെട്ടിയാര്‍മാട് അയ്യപ്പന് കാവില്‍ ശിവന്, സുലോചന എന്നിവരുടെ കൃഷിയിടത്തിലായിരുന്നു വിളവെടുപ്പ് ഉദ്ഘാടനം. വികസനകാര്യ സ്ഥിരം സമിതി ചെയര്മാന് പി.സി. അബ്ദുല്‍ ലത്തീഫ് അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്മാന് അമ്പലഞ്ചേരി ഷുഹൈബ്, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ചെമ്പാന്‍ മുഹമ്മദാലി, വാര്‍ഡ് അംഗങ്ങളായ ആരിഫ, കെ. വിമല, കെ. മെഹറുന്നീസ, വി.ടി. തസ്ലീന, പെരിഞ്ചീരി സുഹുറ, കാണാനാരി നസീറ, കൃഷി ഓഫിസര്‍ മൃദുല്‍ വിനോദ്, കൃഷി അസി. സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.