Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2023 2:56 PM IST Updated On
date_range 21 Aug 2023 2:56 PM ISTഇന്ത്യൻ കോഫീ ഹൗസ് തൊഴിലാളികളുടെ ബോണസ്-ഉത്സവബത്ത തർക്കം ഒത്തു തീർപ്പായി
text_fieldsbookmark_border
തിരുവനന്തപുരം: ഇന്ത്യൻ കോഫീ ഹൗസ് തൊഴിലാളികളുടെ ബോണസ്-ഉത്സവബത്ത തർക്കം ഒത്തു തീർപ്പായി. പതിനഞ്ച് വർഷം വരെ സർവീസുള്ള തൊഴിലാളികൾക്ക് 9,000 രൂപയും, 15 മുതൽ 25 വർഷം വരെ സർവീസുള്ള തൊഴിലാളികൾക്ക് 11,000 രൂപയും ലഭിക്കും. അതിൽ കൂടുതൽ സർവീസുള്ളവർക്ക് 13,000 രൂപയും ബോണസ്- ഉത്സവ ബത്തയായി ലഭിക്കും.
അഡിഷണൽ ലേബർ കമീഷണർ (ഐ. ആർ ) കെ. ശ്രീലാലിന്റെ അധ്യക്ഷതയിൽ ലേബർ കമീഷണറുടെ കാര്യാലയത്തിൽ ചേർന്ന് അനുരഞ്ജന യോഗത്തിലാണ് തീരുമാനം.
ബോണസ് ഈ മാസം 24ന് മുമ്പ് വിതരണം ചെയ്യുന്നതിനും തീരുമാനിച്ചു. യോഗത്തിൽ മാനേജ്മന്റ് - തൊഴിലാളി സംഘടനാ പ്രതിനിധികൾ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story