Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightOnamchevron_rightOnam 2023chevron_rightഓ​ണാ​ഘോ​ഷ...

ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളും ഓ​ഫ​റു​ക​ളു​മാ​യി കെ.​എം ട്രേ​ഡി​ങ്​

text_fields
bookmark_border
ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളും ഓ​ഫ​റു​ക​ളു​മാ​യി കെ.​എം ട്രേ​ഡി​ങ്​
cancel
camera_alt

കെ.​എം ട്രേ​ഡി​ങ്​ മാ​നേ​ജ്‌​മെ​ന്റ് പ്ര​തി​നി​ധി​ക​ള്‍ വാ​ര്‍ത്താ സ​മ്മേ​ള​ന​ത്തി​ല്‍

മ​സ്‌​ക​ത്ത്: ഒ​മാ​നി​ലെ പ്ര​മു​ഖ ഹൈ​പ്പ​ര്‍മാ​ര്‍ക്ക​റ്റ് ഗ്രൂ​പ്പാ​യ കെ.​എം ട്രേ​ഡി​ങ്​ ഓ​ണാ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് ‘ഈ ​ഓ​ണാ​ഘോ​ഷം കെ.​എം ട്രേ​ഡി​ങ്ങി​നൊ​പ്പം’ കാ​മ്പ​യി​ന്‍ സം​ഘ​ടി​പ്പി​ക്കു​ന്നു. ‘മ​ധു​ര​മാ​യ് പാ​ടാം, മാ​ധു​ര്യം വി​ള​മ്പാം’ ത​ല​ക്കെ​ട്ടി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ വി​വി​ധ മ​ത്സ​ര​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടെ ആ​ക​ർ​ഷ​ക​ങ്ങ​ളാ​യ പ്ര​മോ​ഷ​നു​ക​ളും ഓ​ഫ​റു​ക​ളു​മാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്കാ​യി ഒ​രു​ക്കു​ന്ന​തെ​ന്ന്​ മാ​നേ​ജ്‌​മെ​ന്റ് പ്ര​തി​നി​ധി​ക​ള്‍ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. ‘പാ​ട്ട് പാ​ടൂ സ​മ്മാ​ന​ങ്ങ​ൾ നേ​ടൂ’, പാ​യ​സ മേ​ള എ​ന്നി​വ ആ​ഗ​സ്റ്റ്​ 31ന് ​അ​ല്‍ഖു​വൈ​ര്‍ കെ.​എം ഹൈ​പ്പ​ര്‍മാ​ര്‍ക്ക​റ്റി​ല്‍ ന​ട​ക്കും. വൈ​കീ​ട്ട് അ​ഞ്ചി​ന് ആ​രം​ഭി​ക്കു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ല്‍ ‘സി​ങ് ആ​ൻ​ഡ് വി​ന്‍-​പാ​ട്ട് പാ​ടൂ സ​മ്മാ​ന​ങ്ങ​ൾ നേ​ടൂ’ പ​രി​പാ​ടി അ​ര​ങ്ങേ​റും.


പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന 15നും 35​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍ ഇ​ഷ്ട​ഗാ​നം ആ​ല​പി​ച്ച 30 സെ​ക്ക​ൻ​ഡ് മു​ത​ല്‍ 40 സെ​ക്ക​ൻ​ഡ് വ​രെ​യു​ള്ള വോ​യ്സ് അ​ല്ലെ​ങ്കി​ല്‍ വി​ഡി​യോ ക്ലി​പ്പു​ക​ള്‍ 968-78184300 ന​മ്പ​റി​ലേ​ക്ക് അ​യ​ക്ക​ണം. ഇ​തി​ല്‍നി​ന്ന് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന മി​ക​ച്ച 12 ഗാ​യ​ക​ര്‍ക്ക് 31ന് ​ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം ല​ഭി​ക്കും.അ​ല്‍ഖു​വൈ​ര്‍ കെ.​എം ഹൈ​പ്പ​ര്‍മാ​ര്‍ക്ക​റ്റി​ല്‍ വൈ​കീ​ട്ട് ആ​റു​മു​ത​ല്‍ ന​ട​ക്കു​ന്ന പാ​യ​സ മേ​ള​യി​ല്‍ 30 മ​ത്സ​രാ​ര്‍ഥി​ക​ള്‍ പ​ങ്കെ​ടു​ക്കും.


പ്ര​വേ​ശ​നം ര​ജി​സ്‌​ട്രേ​ഷ​ന്‍ വ​ഴി​യാ​യി​രി​ക്കും. 968 -78589600 ന​മ്പ​റി​ല്‍ മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​രി​ൽ​നി​ന്ന് ഷെ​ഫു​മാ​ർ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​വ​ർ​ക്കാ​ണ്​ അ​വ​സ​രം ല​ഭി​ക്കു​ക. മ​ല​യാ​ളി ഷെ​ഫ് ഉ​ള്‍പ്പെ​ടെ മൂ​ന്ന് പ്ര​മു​ഖ പാ​ച​ക​വി​ദ​ഗ്ധ​ര്‍ വി​ധി നി​ര്‍ണ​യി​ക്കു​ക. പാ​യ​സ​മേ​ള​യി​ൽ വി​ജ​യി​ക​ളാ​കു​ന്ന ആ​ദ്യ മൂ​ന്ന് സ്ഥാ​ന​ക്കാ​ര്‍ക്ക് ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ളും പ​ങ്കെ​ടു​ക്കു​ന്ന മു​ഴു​വ​ന്‍ മ​ത്സ​രാ​ര്‍ഥി​ക​ള്‍ക്കും പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ളും ന​ല്‍കും.


ചൊ​വ്വാ​ഴ്ച മു​ത​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ആ​രം​ഭി​ക്കും. ര​ണ്ടു മ​ത്സ​ര​ങ്ങ​ളു​ടെ​യും ര​ജി​സ്‌​ട്രേ​ഷ​ന്‍ ആ​ഗ​സ്റ്റ് 27ന് ​സ​മാ​പി​ക്കും. വി​ധി നി​ര്‍ണ​യ​ത്തി​നു​ശേ​ഷം പൊ​തു​ജ​ന​ങ്ങ​ള്‍ക്കും പാ​യ​സ​മ​ധു​രം രു​ചി​ച്ച​റി​യാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും. ഈ ​വ​ര്‍ഷ​ത്തെ ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ​ത​രം മി​ക​വാ​ര്‍ന്ന ഓ​ഫ​റു​ക​ള്‍ ഒ​മാ​നി​ലെ മു​ഴു​വ​ന്‍ കെ.​എം ട്രേ​ഡി​ങ് ശാ​ഖ​ക​ളി​ലും അ​ല്‍ സ​ഫ ഔ​ട്‌​ല​റ്റു​ക​ളി​ലും ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് മാ​നേ​ജ്‌​മെ​ന്റ് പ്ര​തി​നി​ധി​ക​ള്‍ വാ​ര്‍ത്ത സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MuscatOmanOnam 2023KM Tradingspecial deals and offers
News Summary - KM Trading with special deals and offers
Next Story